ഞാ​ൻ ഹെ​ൽ​മ​റ്റ് വ​ച്ചാ​ൽ എ​ന്താ കൊ​ള്ളി​ല്ലേ?; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി മി​ടു​ക്ക​ൻ നാ​യ
Thursday, October 24, 2019 1:37 PM IST
ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ മ​നു​ഷ്യ​ജീ​വ​ന്‍റെ സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള​താ​ണ്. എ​ന്നാ​ൽ ഈ ​നി​യ​മ​ങ്ങ​ളെ​ല്ലാം മ​നു​ഷ്യ​ന് മാ​ത്ര​മു​ള്ള​ത​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന നാ​യ​യു​ടെ ചി​ത്ര​മാ​ണ് ഇ​തി​ന് ആ​ധാ​രം.

ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ൽ ഉ​ട​മ​യു​ടെ പി​റ​കി​ൽ ഇ​രു​ന്ന് യാ​ത്ര ആ​സ്വ​ദി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്ക​ൻ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ട്രാ​ഫി​ക് പോ​ലീ​സ് ഈ ​ചി​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.