പീരങ്കിപ്പുറ​ത്ത് പുതുമ​ണ​വാ​ള​ൻ; വി​വാ​ഹ വേ​ദി​യി​ലേ​ക്ക് വ​ര​ന്‍റെ മ​ര​ണ​മാ​സ് എ​ൻ​ട്രി...
Friday, August 30, 2019 1:26 PM IST
വി​വാ​ഹാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കു​വാ​ൻ പ​ല വ​ഴി​ക​ളും തേ​ടി പോ​കു​ന്ന​വ​രാ​ണ് പു​തു​ത​ല​മു​റ. അ​തി​നാ​യി എ​ന്ത് മാ​ർ​ഗം സ്വീ​ക​രി​ക്കു​വാ​നും അ​വ​ർ ത​യാ​റാ​ണ്. അ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​ത​യാ​ണ് ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്ന​ത്. ബ്രി​ട്ട​ണി​ലാ​ണ് സം​ഭ​വം.

വി​വാ​ഹ വേ​ദി​യി​ലേ​ക്ക് വ​ര​ൻ ജാ​സ് എ​ത്തി​യ​ത് യുദ്ധ ടാ​ങ്കി​ന് മു​ക​ളി​ലാ​ണ്. സാ​ധാ​ര​ണ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് വ​ധൂ​വ​ര​ന്മാ​ർ എ​ത്തു​ന്ന​ത് കാ​റി​ലും കു​തി​ര​പ്പു​റ​ത്തു​മെ​ല്ലാ​മാ​ണ് ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി വ​ര​ൻ ടാ​ങ്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത് വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​രെ എ​ല്ലാം അ​മ്പ​ര​പ്പി​ച്ചു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ളും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.