എനിക്കു നിങ്ങളുടെ ഭക്ഷണം വേണ്ട; സന്ദർശകരെ കൈയിലെടുത്ത് മിടുക്കൻ ഗൊറില്ല
Wednesday, November 6, 2019 12:21 PM IST
മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ അ​വി​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​ർ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​രു​തെ​ന്ന ബോ​ർ​ഡു​ക​ൾ ഒ​ട്ടു​മി​ക്ക മൃ​ഗ​ശാ​ല​ക​ളി​ലും കാ​ണാ​മെ​ങ്കി​ലും മി​ക്ക​വ​രും ഇ​ത് അ​നു​സ​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​രു​തെ​ന്ന് മൃ​ഗ​ങ്ങ​ൾ ത​ന്നെ പ​റ​ഞ്ഞാ​ൽ പി​ന്നെ എ​ന്തു ചെ​യ്യും. ഇ​ത്ത​രം ഒ​രു വീ​ഡി​യോ​യാ​ണ് ട്വി​റ്റ​റി​ൽ വൈ​റ​ലാ​കു​ന്ന​ത്.

മയാ​മി മൃ​ഗ​ശാ​ല​യി​ലെ ഗൊ​റി​ല്ല​യാ​ണ് വി​ഡി​യോ​യി​ലു​ള്ള​തെ​ന്ന് ട്വി​റ്റ​റി​ൽ പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റി​ൽ പ​റ​യു​ന്നു. "സ​ന്ദ​ർ​ശ​ക​ർ ഭ​ക്ഷ​ണം ന​ൽ​ക​രു​ത്’ എ​ന്ന് ആം​ഗ്യ​ഭാ​ഷ​യി​ൽ പ​റ​യു​ന്ന ഗൊ​റി​ല്ല യെ വി​ഡി​യോ​യി​ൽ കാ​ണാം.

കൈ ​ഉ​പ​യോ​ഗി​ച്ച് ആം​ഗ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗൊ​റി​ല്ല ഇ​ത് പ​റ​യു​ന്ന​ത്. ബു​ദ്ധി​മാ​നാ​യ ഗൊ​റി​ല്ല എ​ന്ന ടാ​ഗോ​ടെ നി​ര​വ​ധി പേ​ർ ഈ ​വി​ഡി​യോ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​നെ​ക്കാ​ൾ ബു​ദ്ധി ഗൊ​റി​ല്ല​ക​ൾ​ക്കു​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണ​മി​താ​ണെ​ന്നും ചി​ല​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.