കടുവകള്‍ക്കൊപ്പം പേടിയില്ലാതെ ചുറ്റിക്കറങ്ങുന്ന നായക്കുട്ടി: വീഡിയോ
Tuesday, June 14, 2022 1:24 PM IST
യാതൊരു ഭയവും കൂടാതെ കുറച്ചധികം കടുവകള്‍ക്കിടയിലൂടെ നടക്കുക. കടുവകള്‍ക്കിടയിലൂടെ തലയുയര്‍ത്തിപിടിച്ച് യാതൊരു പേടിയും കൂടാതെ നടക്കുന്ന ഒരു നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട നായക്കുട്ടി യാതൊരു പേടിയും കൂടാതെ അവര്‍ക്കിടയിലൂടെ നടക്കുന്നു. മുകളിലേക്ക് നോക്കി കുരക്കുന്നു. വീഡിയോയില്‍ നായക്കുട്ടിയേക്കാള്‍ അച്ചടക്കത്തോടെയാണ് കടുവകള്‍ ഇരിക്കുന്നതെന്ന് തോന്നാം. എന്നാല്‍ നായക്കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്‍ ആരെയും ഗൗനിക്കുന്നില്ല.
അതിനുള്ള കാരണം നായക്കുട്ടിക്കൊപ്പം തന്നെയാണ് കടുവകളും വളര്‍ന്ന് വന്നത്. നായക്കുട്ടിയുടെ അമ്മയുടെ പാല്‍ കുടിച്ചാണ് ഇവരെല്ലാവരും വളര്‍ന്നത്. അതിനാലാണ് മറ്റുള്ളവര്‍ യാതൊരു പ്രകോപനവും കൂടാതെ അച്ചടക്കമുള്ള കുട്ടികളായിരിക്കുന്നത്. രസകരമായ ഈ വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തത് നിരവധി പേരാണ്. ഇതൊട്ടും എളുപ്പമല്ല ഇത്രയും കടുവകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നത് എന്നാണ് ഒരാള്‍ കുറിച്ചത്.