ക​ട​ല്‍പ്പ​ത​യി​ല്‍ മു​ങ്ങി​ത്തി​മി​ര്‍​ത്ത് നാ​യ!
Saturday, February 22, 2020 12:58 PM IST
ക​ട​ല്‍​ത്തീ​ര​ത്ത് പ​ത അ​ടി​ഞ്ഞുകൂ​ടു​ന്ന​ത് പ​ല​പ്പോ​ഴും കൗ​തു​ക​മു​ള​വാ​ക്കു​ന്ന​താ​ണ്. ശ​ക്ത​മാ​യ കാ​റ്റ്, തി​ര​മാ​ല എ​ന്നി​വ കാ​ര​ണം ജൈ​വ വ​സ്തു​ക്ക​ള്‍ ക​ല​ങ്ങി​യാ​ണ് ക​ട​ലി​ല്‍ പ​ത​യു​ണ്ടാ​കു​ന്ന​ത്. അ​മി​ത അ​ള​വി​ല്‍ ക​ട​ലി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ക​ല​രു​ന്ന​തും പ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ങ്ങ​നെ​യു​ണ്ടാ​യ ക​ട​ല്‍​പ്പ​ത​യി​ല്‍ ആ​ര്‍​ത്തു​ല്ല​സി​ക്കു​ന്ന ഒ​രു നാ​യ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം.

ക്വീ​ന്‍​സ്‌ലന്‍​ഡി​ലെ കോ​സ്റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​യ​യു​ടെ ഉ​ട​മ​യാ​ണ് ര​സ​ക​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തും. ക​ട​ല്‍ തീ​ര​ത്ത് അ​ടി​ഞ്ഞു കൂ​ടി​യ പ​ത​യി​ല്‍ ക​ളി​ക്കാ​ന്‍ ഏ​റെ ഇ​ഷ്ട​മാ​ണ് ത​ന്‍റെ ഡാ​ന്‍റെ എ​ന്ന് വി​ളി​ക്കു​ന്ന ജ​ര്‍​മ​ന്‍ ഷെ​പ്പേ​ഡ് നാ​യ​ക്കെ​ന്ന് ഉ​ട​മ വ്യ​ക്ത​മാ​ക്കി.

ക​ട​ല്‍ തീ​ര​ത്തി​രു​ന്ന ഡാ​ന്‍റെ​യെ തി​ര​യ്ക്കൊ​പ്പ​മെ​ത്തി​യ ക​ട​ല്‍ പ​ത പൂ​ര്‍​ണ​മാ​യും മൂ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. പ​ത​യി​ല്‍ മു​ങ്ങി അ​തി​ല്‍ നി​ന്നും പ​തി​യെ പു​റ​ത്തോ​ട്ട് വ​രു​ന്ന നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. എ​ന്താ​യാ​ലും നാ​യ​യു​ടെ പ​ത​ക്ക​ളി​യു​ടെ വീ​ഡി​യോ ഇ​തി​നോ​ട​കം വ​ന്‍​ഹി​റ്റാ​യി എ​ന്നു പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.