ശരീരം മുഴുവൻ ടാറ്റൂ; അപൂർവ മനുഷ്യനെ പരിചയപ്പെടാം
Sunday, March 14, 2021 3:00 PM IST
ടാറ്റൂ ചെയ്യുക എന്നത് ഇപ്പോൾ ഒരു ഫാഷനാണ്. ഇഷ്ടപ്പെട്ടയാളുടെ പേര്, ഏതെങ്കിലും ചിഹ്നം, ചിത്രം തുടങ്ങി പലകാര്യങ്ങളും ടാറ്റൂ ചെയ്യാറുണ്ട്. ചിലർ കൈയിൽ ടാറ്റു ചെയ്യുന്പോൾ വയറിലും പുറത്തും നെഞ്ചിലുമൊക്കെ ടാറ്റൂ ചെയ്യുന്നവരുണ്ട്. എന്നാൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്ത ഒരാളെ പരിചയപ്പെട്ടാലോ?
ജർമൻകാരനായ വോൾഫ്ഗാംഗ് കിർസ്ച്ച് എന്ന എഴുപത്തി രണ്ടുകാരനാണ് കക്ഷി. കിർസ്ച്ച് ശരീരത്തിന്റെ 98 ശതമാനവും ടാറ്റൂ ചെയ്തിരിക്കുകയാണ്. ശരീരത്തിൽ 86 ടാറ്റൂകൾക്കു പുറമെ തൊലിക്ക് താഴെ 17 ഇംപ്ലാന്റുകളും ഉണ്ട്. കൈകളിൽ, മുഖത്ത്, കാലുകളിൽ, കണ്ണുകളിൽ, ചുണ്ടുകളിൽ തുടങ്ങി കാലിന്റെ അടിഭാഗത്താല്ലാത്ത എല്ലായിടത്തും ടാറ്റൂവുണ്ട്.
കിർസ്ച്ച് 46ാമത്തെ വയസ്സിലാണ് ആദ്യത്തെ ടാറ്റൂ ചെയ്യുന്ന്. മാഗ്നറ്റോ ഇതുവരെ 240 ടാറ്റൂ സെഷനുകൾ നടത്തിയിട്ടുണ്ട്. 720 മണിക്കൂറുകളാണ് ടാറ്റൂ ചെയ്യാനായി ഇദേഹം ചെലവഴിച്ചത്. 30,000 ഡോളർ (21,84,861 രൂപ) ഇതിനായിട്ട് ചെലവാക്കി. ഇംപ്ലാന്റ് നടത്തിയത് കാരണം പേപ്പർ ക്ലിപ്പ് പോലുള്ള വസ്തുക്കൾ തൊലിയിലേക്ക് ആകർഷിക്കുന്ന ഇദ്ദേഹത്തെ മാഗ്നറ്റോ എന്നാണ് ആളുകൾ വിളിക്കുന്നത്.