കൈയിൽ കിട്ടുന്നതെന്തും എടുത്തു ബാലൻസ് ചെയ്തുകളയും; ഈ ബാ​ല​ൻ​സിം​ഗ് മാ​ൻ ആള് പുപ്പുലിയാണ്..!
മ​നു​ഷ്യ​ർ​ക്കാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ലും ബാ​ല​ൻ​സ് ആ​വ​ശ്യ​മാ​ണ്. ത​ടി​പ്പാ​ല​ത്തി​ലൂ​ടെ ബാ​ല​ൻ​സ് ചെ​യ്ത് ന​ട​ന്നു പോ​യ അ​നു​ഭ​വം പ​ഴ​യ ത​ല​മു​റ​യ്ക്കു​ണ്ടാ​വും. സൈ​ക്കി​ളും സ്കൂ​ട്ട​റും ബാ​ല​ൻ​സ് ചെ​യ്ത് ഓ​ടി​ക്കു​ന്ന​ത് പു​തി​യ ത​ല​മു​റ​യ്ക്കും പ​രി​ചി​ത​മാ​ണ്.

എ​ന്നാ​ൽ പ​ല​സ്തീ​ൻ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ൽ ഷെ​ൻ​ബ​രി ബാ​ല​ൻ​സിം​ഗി​ൽ പു​ലി​യാ​ണ്, വെ​റും പു​ലി​യ​ല്ല പു​പ്പു​ലി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാം മു​ഹ​മ്മ​ദി​നെ. ഒ​രു കാ​ലി​ൽ ക​സേ​ര നി​ർ​ത്തു​ക, ഒ​രു ക​ന്പി​യു​ടെ മു​ക​ളി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന ഗ്യാ​സ് സി​ലിണ്ട​റി​ന്‍റെ മു​ക​ളി​ൽ മ​റ്റൊ​രു സി​ലി​ണ്ട​ർ വ​യ്ക്കു​ക, കു​പ്പി​യു​ടെ മു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ ബാ​ല​ൻ​സ് ചെ​യ്തു നി​ർ​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് മു​ഹ​മ്മ​ദി​ന്‍റെ വി​നോ​ദം.



ഒ​രു വ​ർ​ഷം മു​ന്പാ​ണ് മു​ഹ​മ്മ​ദ് ബാ​ല​ൻ​സിം​ഗ് പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. യൂ​ട്യൂ​ബി​ൽ ഒ​രു കൊ​റി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ന്‍റെ പ്ര​ക​ട​നം ക​ണ്ടി​ട്ടാ​ണ് മു​ഹ​മ്മ​ദ് ഈ ​രം​ഗ​ത്ത് എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളും പ​രി​ശീ​ലി​ച്ച ശേ​ഷ​മാ​ണ് ബാ​ല​ൻ​സിം​ഗ് സ്വാ​യ​ത്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ൾ മി​നി​റ്റു​ക​ൾ​കൊ​ണ്ട് ഏ​തൊ​രു സാ​ധ​ന​വും ബാ​ല​ൻ​സ് ചെ​യ്യാ​ൻ മു​ഹ​മ്മ​ദി​നാ​വും.



ആ​ർ​ട്സ് ഓ​ഫ് ബാ​ല​ൻ​സിം​ഗി​നെ​ക്കു​റി​ച്ചു​ള്ള ഏ​തെ​ങ്കി​ലും റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ക, ഏ​ഷ്യ​യി​ലൂ​ടെ ചു​റ്റി സ​ഞ്ച​രി​ക്കു​ക എ​ന്നീ ആ​ഗ്ര​ഹ​ങ്ങ​ളാ​ണ് മു​ഹ​മ്മ​ദി​നു​ള്ള​ത്. വാ​ഷിം​ഗ് മെഷീ​നും ഫ്രി​ഡ്ജും ബാ​ല​ൻ ചെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​യും മു​ഹ​മ്മ​ദി​നു​ണ്ട്. അ​ൽ​പം പ​രി​ശീ​ലി​ച്ചാ​ൽ ആ​ർ​ക്കും ബാ​ല​ൻ​സിം​ഗ് സാ​ധി​ക്കു​മെ​ന്നാ​ണ് മു​ഹ​മ്മ​ദി​ന്‍റെ പ​ക്ഷം.

എസ്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.