ആനപ്പുറത്തിരുന്നാൽ പുലിയെ പേടിക്കേണ്ട; പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പിന്‍റെ ആ​നതന്ത്രം
Tuesday, January 7, 2020 2:08 PM IST
പു​ള്ളി​പ്പു​ലി​യെ തു​ര​ത്താ​ൻ ആ​ന​ക​ൾ രം​ഗ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്നോ​ർ ജി​ല്ല​യി​ൽ ഇ​റ​ങ്ങി​യ പു​ള്ളി​പ്പു​ലി​യെ പി​ടി​ക്കാ​നാ​ണ് വ​ന​പാ​ല​ക​ർ ആ​ന​ക​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​ത്. അ​ഞ്ച് പേ​രെ കൊ​ല്ലു​ക​യും 12 പേ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത പു​ലി​യാ​ണി​ത്.

പ്ര​ത്യേ​കം പ​രി​ശീ​ല​നം നല്കിയ ആ​ന​ക​ളെ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ന​യു​ടെ പു​റ​ത്തി​രു​ന്ന് പു​ലി​യെ വെ​ടി​വ​ച്ച് വീ​ഴ്ത്തു​വാ​നാ​ണ് വ​ന​പാ​ല​ക​രു​ടെ പ​ദ്ധ​തി. അ​ഹ്ര​വ​ത് എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യി​ൽ നിന്നും ​പ​രി​ശീ​ല​നം നേ​ടി​യ ആ​ന​ക​ളെ വാ​ട​ക​യ്ക്കാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ന​പ്പു​റ​ത്തി​രി​ക്കു​ന്ന​ത് കൊ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പു​ലി ആ​ക്ര​മി​ക്കു​വാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ് അ​തി​നാ​ലാ​ണ് ഈ ​ആ​ശ​യം സ്വീ​ക​രി​ച്ച​തെ​ന്ന് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​സെ​മ്മ​ര​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.