തെലുങ്കാന പോലീസിന് മാ​ല​യി​ട്ടും മ​ധു​രം ന​ൽ​കി​യും ആ​ഹ്ലാ​ദ​പ്ര​ക​ട​നം
തെ​ലു​ങ്കാ​ന​യി​ൽ യു​വവ​നി​താ ഡോ​ക്ട​റെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം രാ​ജ്യ​മെ​ങ്ങും ചർച്ചാവിഷയമാണ്. നിയമം കൈയിലെടുക്കാൻ പോലീസിന് അധികാരമില്ലെന്നിരിക്കേ, അ​ർ​ഹി​ച്ച ശി​ക്ഷ​യാ​ണ് പ്ര​തി​ക​ൾ​ക്ക് പോ​ലീ​സ് ന​ൽ​കി​യ​തെ​ന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിനു തെളിവാണ് തെലുങ്കാനയിൽ നിന്നുള്ള ഏതാനും വീഡിയോ ദൃശ്യങ്ങൾ.

വാർത്ത പുറത്തുവന്നതിനു പിന്നലെ ആളുകൾ തെ​ലു​ങ്കാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ തോ​ളി​ലേ​റ്റു​ക​യും അ​വ​ർ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെയ്യുന്നതാണ് വീഡിയോയിൽ. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
പെ​ണ്‍​കു​ട്ടി​യെ ചു​ട്ടു​കൊ​ന്ന സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
സ്ത്രീ​പു​രു​ഷ ഭേ​ദ​മ​ന്യേ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ക​യാ​ണ്. എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. പ്ര​തി​ക​ളെ നി​യ​മ​ത്തി​ന്‍റെ രീ​തി​യി​ൽ വേ​ണ​മാ​യി​രു​ന്നു ശി​ക്ഷ​ന​ൽ​കേ​ണ്ടി​യി​രു​ന്നു​വെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.