ഫി​ദ​ൽ കാ​സ്ട്രോ​ സ​മ്മാ​നി​ച്ച മു​ത​ല ആ​ക്ര​മി​ച്ചു; വൃ​ദ്ധ​ന് പ​രി​ക്ക്
ക്യൂ​ബ​ൻ വി​പ്ല​വ നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്ന ഫി​ദ​ൽ കാ​സ്ട്രോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന മു​ത​ല വൃ​ദ്ധ​നെ ആ​ക്ര​മി​ച്ചു. സ്വീ​ഡ​നി​ലെ സ്റ്റോ​ക്ക്ഹോ​മി​ലു​ള്ള സ്ക്കാ​ൻ​സെ​ൻ അ​ക്വേ​റി​യ​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ എ​ഴു​പ​ത് വ​യ​സു​കാ​ര​നാ​യ ഒ​രാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ത​ല​യെ ഇ​ട്ടി​രു​ന്ന കൂ​ട്ടി​ലേ​ക്ക് കൈ​യി​ട്ട് പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​രം ല​ഭ്യ​മ​ല്ല.

1970ൽ ​ഫി​ദ​ൽ കാ​സ്ട്രോ റ​ഷ്യ​ൻ ബ​ഹീ​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ വ്ളാ​ദ​മി​ർ ഷ​തോ​ളോ​വി​ന് സ​മ്മാ​നി​ച്ച ര​ണ്ട് മു​ത​ല​ക​ളാ​ണ് കാ​സ്ട്രോ​യും ഹി​ല്ല​രി​യും. മോ​സ്കോ മൃ​ഗ​ശാ​ല​യി​ൽ നി​ന്നും 1981ലാ​ണ് ഇ​വ​യെ ഇ​വി​ടേ​ക്ക് കൊ​ണ്ടു വ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​ണ് ക്യൂ​ബ​ൻ മു​ത​ല​ക​ൾ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.