കാട്ടിലേക്ക് മടങ്ങാൻ വഴിയില്ല; മതിൽ ചാടി കടന്ന് കാട്ടാനക്കൂട്ടം
Thursday, September 12, 2019 2:57 PM IST
കാട്ടിലേക്ക് പോകുവാൻ കാട്ടാനക്കൂട്ടം മതിൽ ചാടിക്കടക്കുന്നതിന്റെ അതിശയകരമായ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിൽ നടന്ന ദൃശ്യങ്ങൾ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീണ്‍ കസ്വാനാണ്.
ഹൊസൂരിലാണ് സംഭവം നടന്നത്. ആന മതിൽ ചാടുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. എല്ലാ വഴിയും അടഞ്ഞു കഴിയുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരും. ഹൊസൂരിൽ നിന്നുള്ള ഈ പഴയ വീഡിയോ നിങ്ങളെ അതിശയിപ്പിക്കും. വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.