താറാപ്പെണ്ണിട്ടത് ഇ​മ്മിണി ബ​ല്യ മുട്ട; കാണാനാളുകളുടെ തിരക്ക്
കാലടി ചെ​ങ്ങ​ൽ ഓ​ട്ടുക​ന്പ​നി​ക്കു സ​മീ​പം വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന താ​റാ​വ് ഇ​ട്ട മു​ട്ട കൗ​തു​ക​മാ​യി.

തേ​യ്ക്കാ​ന​ത്ത് പൗ​ലോ​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന താ​റാ​വു​ക​ളി​ൽ ഒ​രു താ​റാ​വ് ഇ​ട്ട മു​ട്ട​യാ​ണ് വ​ലി​പ്പം​കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്. നാ​ലു മു​ട്ട​യു​ടെ തൂ​ക്കം വ​രു​ന്ന വി​ധ​ത്തി​ൽ ഒ​രു മു​ട്ട​യാ​ണ് താ​റാ​വ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഇ​ട്ട​ത്.

208 ഗ്രാം ​തൂ​ക്ക​വു​മു​ണ്ട്. 1.100 കി​ലോ മാ​ത്രം തൂ​ക്ക​മു​ള്ള താ​റാ​വാ​ണ് ഈ ​മു​ട്ട ഇ​ട്ടി​രി​ക്കു​ന്ന​ത്.
ഒ​രു ത​വ​ണ മാ​ത്ര​മാണ് താ​റാ​വ് വ​ലു​പ്പ​മു​ള്ള മു​ട്ട​യി​ട്ടി​രി​ക്കു​ന്ന​ത്. 82 വ​യ​സു​ള്ള പൗ​ലോ​ക്കു​ട്ടി 17 താ​റാ​വു​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. മു​ട്ട കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പൗ​ലോ​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.