കാ​ഴ്ച​യി​ല്ലെ​ങ്കി​ലെ​ന്താ...​ വ​ഴികാ​ട്ടാ​ൻ നീ​യു​ണ്ട​ല്ലോ... ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ
കാ​ഴ്ച്ച​യി​ല്ലെ​ങ്കി​ലും വ​ഴി​കാ​ട്ടി​യാ​യി ച​ങ്ക് പ​റി​ച്ച് ത​രു​ന്ന ച​ങ്ങാ​തി കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ജീ​വി​ത​ത്തി​ൽ ഒ​രു പ്ര​തി​സ​ന്ധി​യും ആ​ർ​ക്കു​മു​ണ്ടാ​കി​ല്ല. മ​നു​ഷ്യ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഈ ​വാ​ക്കു​ക​ൾ സ​ത്യ​മാ​ണ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ര​ണ്ട് നാ​യ്ക്ക​ളാ​ണ് ഈ ​വീ​ഡി​യോ​യി​ലെ താ​ര​ങ്ങ​ൾ. ഇ​തി​ൽ ചെ​റി​യ നാ​യ​ക്ക് കാ​ഴ്ച ഇ​ല്ല. ഈ ​നാ​യ​യെ വ​ലി​പ്പ​മു​ള്ള മ​റ്റൊ​രു നാ​യ പ​ടി​ക​ളി​റ​ങ്ങാ​ൻ സഹാ​യി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

31 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.