ക​ത്തു​ന്ന വീ​ടി​ന്‍റെ മു​ന്നി​ൽ നി​ന്ന് ഗ്രൂ​പ്പ് ഫോ​ട്ടോ; അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വി​വാ​ദ​ത്തി​ൽ
തീ​പി​ടി​ച്ച് ആ​ളി​ക്ക​ത്തു​ന്ന വീ​ടി​ന് മു​ന്നി​ൽ നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്ത അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വി​വാ​ദ​ത്തി​ൽ. അ​മേ​രി​ക്ക​യി​ലെ ഡെ​ട്രോ​യി​റ്റ് സി​റ്റി ഫ​യ​ർ സേ​നാം​ഗ​ങ്ങ​ളാ​ണ് ചി​ത്ര​മെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മി​ഷി​ഗ​ൺ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ദൗ​ത്യ​ത്തി​നി​ടെ എ​ടു​ത്ത ചി​ത്രം 'ഡെ​ട്രോ​യി​റ്റ് ഫ​യ​ർ ഇ​ൻ​സി​ഡെ​ന്‍റ്സ്' എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. "പു​തു​വ​ർ​ഷ​ത്തി​ൽ ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​നാ​യി ഒ​രു നി​മി​ഷം എ​ടു​ക്കു​ന്നു' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ​യി​രു​ന്നു ചി​ത്രം. തീ​യ​ണ​ക്കാ​തെ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് നേ​രെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ‍​യ​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഡെ​ട്രോ​യി​റ്റ് സി​റ്റി ഫ​യ​ർ അ​ധി​കൃ​തർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ കാ​ണു​ന്ന വീ​ടും സ​മീ​പ വീ​ടു​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വി​ര​മി​ക്ക​ൽ ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നാ​ണ് ചി​ത്രം എ​ടു​ത്ത​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ ഈ ​ചി​ത്രം അ​നു​ചി​ത​വും ഉ​ദ്യോ​ഗ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഡെ​ട്രോ​യി​റ്റ് ഫ​യ​ർ ക​മ്മീ​ഷ​ണ​ർ എ​റി​ക് ജോ​ൺ​സ് വി​മ​ർ​ശി​ച്ചു. വി​ര​മി​ക്ക​ൽ ആ​ഘോ​ഷി​ക്കാ​ൻ ധാ​രാ​ളം മാ​ർ​ഗ​ങ്ങ​ളു​ണ്ട്. തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​ത് അ​വ​യി​ലൊ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫോ​ട്ടോ വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ് ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.