ബാങ്കുകൾ വായ്പ നൽകുന്നില്ല; വൃ​ക്ക വി​ൽ​പ​ന​യ്ക്ക് വച്ച് കർഷകൻ
Friday, August 23, 2019 1:23 PM IST
പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ വാ​യ്പ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് വൃ​ക്ക വി​ല്പ​ന​യ്ക്ക് വ​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ർ​ഷ​ക​ൻ. യു​പി​യി​ലെ ച​ട്ടാ​ർ സ​ലി ഗ്രാ​മ​വാ​സി​യാ​യ രാം​കു​മാ​ർ എ​ന്ന യു​വ​ക​ർ​ഷ​ക​നാ​ണ് ത​ന്‍റെ വൃ​ക്ക​ക​ളി​ലൊ​ന്ന് വി​ൽ​പ​ന​യ്ക്ക് വച്ചി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് പ​ദ്ധ​തി​പ്ര​കാ​രം (PMKVY) ക്ഷീ​ര ക​ർ​ഷ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട് രാം​കു​മാ​ർ. ഇ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളെ​ല്ലാം ഹാ​ജ​രാ​ക്കി​യി​ട്ടും ഒ​രു പൊ​തു​മേ​ഖ​ലാ ബാ​ങ്കും ത​നി​ക്ക് വാ​യ്പ ന​ൽ​കി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ന്ന​തി​നും ഷെ​ഡ് പ​ണി​യു​ന്ന​തി​നു​മാ​യി ബ​ന്ധു​ക്ക​ളി​ൽ നിന്ന് പ​ണം ക​ടം​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ​ലി​ശ​യ​ട​ക്കം ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് ഇ​പ്പോ​ൾ തി​രി​ച്ച് ന​ൽ​കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു​ണ്ട്. വൃ​ക്ക വി​ൽ​ക്കു​ക​യ​ല്ലാ​തെ ഈ ​പ​ണം തി​രി​ച്ച് കൊ​ടു​ക്കാ​ൻ ത​നി​ക്ക് മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്നും രാം​കു​മാ​ർ പ​റ​ഞ്ഞു.

വൃ​ക്ക വി​ല്പ​ന​യ്ക്കു​ണ്ടെ​ന്ന് കാ​ണി​ച്ച് രാം​കു​മാ​ർ പ​ട്ട​ണ​ങ്ങ​ളി​ലും മ​റ്റു പൊ​തു​യി​ട​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ഷ​രാ​ണ്‍​പൂ​ർ ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് വാ​യ്പ​നി​ഷേ​ധി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ വ്യക്ത​മാ​കു​ക​യു​ള്ളു​വെ​ന്ന് അ​ദ്ദേഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.