പ്രളയത്തിൽ മുങ്ങി വഡോദര; മുതലയെ പേടിച്ച് ജനങ്ങൾ
Friday, August 2, 2019 1:54 PM IST
ഗുജറാത്തിലെ പ്രമുഖ നഗരമായ വഡോദരയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ. കാരണമെന്താണന്നല്ലേ, പ്രളയത്തിൽ ഒഴുകിയെത്തിയ മുതലകളാണ് നഗരവാസികളുടെ ഉറക്കംകെടുത്തുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
അതേസമയം, പ്രളയത്തിൽ മുങ്ങിയ ജനങ്ങളെ രക്ഷിക്കുന്നതിനൊപ്പം മുതലകളെയും കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ. മൂന്നു മുതലകളെ ഇതിനോടകം പിടികൂടിയതായും അധികൃതർ അറിയിച്ചു.