"ക​രു​ത​ല്‍ പാ​ട്ടു'മായി ഭിന്നശേഷി കലാകാരന്മാർ; കൈ​യ​ടിച്ചു മമ്മൂട്ടി
കോ​വി​ഡ് 19ന്‍റെ ​പ്ര​തി​രോ​ധ​ത്തി​ല്‍ കൈ​കോ​ര്‍​ക്കു​ന്ന​വ​ര്‍​ക്കു പാ​ട്ടി​ലൂ​ടെ കൃ​ത​ജ്ഞ​ത​യ​റി​യി​ച്ചു ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍. എ​റ​ണാ​കു​ളം സ​ഹൃ​ദ​യ​യു​ടെ കീ​ഴി​ലു​ള്ള സ​ഹൃ​ദ​യ മെ​ല​ഡീ​സി​ലെ ഗാ​യ​ക​ര്‍ പാ​ടി​യ ക​രു​ത​ല്‍​പാ​ട്ട് എ​ന്ന വീ​ഡി​യോ ആ​ല്‍​ബം യു​ട്യൂ​ബി​ലൂ​ടെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ക​ണ്ട​ത് പ​തി​നാ​യി​ര​ങ്ങൾ. ന​ട​ന്‍ മ​മ്മൂ​ട്ടി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ "ക​രു​ത​ല്‍​പാ​ട്ട്' പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

കൈ​യ​ടി​ച്ചി​ടാം ന​ന്ദി​യോ​ടെ​യോ​ര്‍​ത്തി​ടാം, ക​രു​ത​ലോ​ടെ നാ​ടി​നെ കാ​ത്ത ക​ര്‍​മ​ദൂ​ത​രെ... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം കോ​വി​ഡി​നെ​തി​രേ പോ​രാ​ടു​ന്ന ഭ​ര​ണ​രം​ഗ​ത്തു​ള്ള​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, നീ​തി​പാ​ല​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​ണ്.

ഭി​ന്ന​ശേ​ഷി​യു​ള്ള ഗാ​യ​ക​രാ​യ സ​ജി മ​ല​യാ​റ്റൂ​ര്‍, ആ​രാ​ധ​ന അ​ശോ​ക​ന്‍, ഡി​ക്സ​ണ്‍ സേ​വ്യ​ര്‍, അ​നി​ല്‍ ശ്രീ​മൂ​ല​ന​ഗ​രം, സാ​ബു വ​രാ​പ്പു​ഴ, പ്ര​ദീ​പ് പെ​രു​മ്പാ​വൂ​ര്‍, സൗ​മ്യ ജോ​യി, മ​നീ​ഷ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു ഗാ​ന​ത്തി​നു ശ​ബ്ദം ന​ല്‍​കി​യ​ത്. ഓ​രോ​രു​ത്ത​രും സ്വ​ന്തം വീ​ടു​ക​ളി​ലി​രു​ന്നു ആ​ല​പി​ച്ച വ​രി​ക​ള്‍ പി​ല്‍​ഗ്രിം​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു വീ​ഡി​യോ ആ​ല്‍​ബ​മാ​ക്കി​യ​തെ​ന്നു സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വ​ള്ളി, ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ജീ​സ് പി. ​പോ​ളി​ന്‍റേ​താ​ണു വ​രി​ക​ള്‍, ഫാ. ​ജേ​ക്ക​ബ് കോ​റോ​ത്ത് എ​ഡി​റ്റിം​ഗും ഫാ. ​ജെ​യിം​സ് തൊ​ട്ടി​യി​ല്‍ വി​ഷ്വ​ല്‍ കോ ​ഓ​ര്‍​ഡി​നേ​ഷ​നും നി​ര്‍​വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ, ബോ​ധ​വ​ത്ക​ര​ണ, ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വീ​ഡി​യോ ആ​ല്‍​ബ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.