ഈ ​റ​സ്റ്റ​റ​ന്‍റി​ൽ കി​ട്ടു​ന്ന​ത് 24 കാ​ര​റ്റ് ബ​ർ​ഗ​ർ! ക​ഴി​ക്ക​ണോ പ​ണ​യം വ​യ്ക്ക​ണോ..?
Thursday, December 31, 2020 3:29 PM IST
ഒ​രു ബ​ർ​ഗ​റി​ന് എ​ന്തു​വി​ല വ​രും? ഒ​രു നേ​രം വി​ശ​പ്പി​ന് ആ​ശ്വാ​സം ന​ല്‍​കാ​ന്‍ ഒ​രു ബ​ര്‍​ഗ​ര്‍​മ​തി. ഫാ​സ്റ്റ്ഫു​ഡ് വി​പ​ണി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​ഭ​ക്ഷ​ണ​വും ബ​ര്‍​ഗ​റാ​ണ്. ചീ​സും, സോ​സും, പ​ച്ച​ക്ക​റി​ക​ളും, ചി​ക്ക​നോ മു​ട്ട​യോ മ​റ്റ് മാം​സ​മോ എ​ല്ലാം ചേ​ർ​ത്തു​ള്ള ബ​ർ​ഗ​ർ ല​ഭ്യ​മാ​ണ്.

10 രൂ​പ മു​ത​ൽ 500 രൂ​പ വ​രെ​യു​ള്ള ബ​ർ​ഗ​ർ ഇ​ന്ത്യ​യി​ൽ ല​ഭി​ക്കും. എ​ന്നാ​ല്‍ കൊ​ളം​ബി​യ​യി​ലെ ഓ​റോ മ​ക്‌​കോ​യി എ​ന്ന റ​സ്റ്റ​റ​ന്‍റ് വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത് അ​ൽ​പം കൂ​ടി വ്യ​ത്യ​സ്ത​മാ​യ ബ​ർ​ഗ​റാ​ണ്.

ബ​ര്‍​ഗ​റി​നെ പൊ​തി​യു​ന്ന ലെ​യ​ര്‍ ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ര്‍​ണ​മാ​ണെ​ന്നു​ള്ള​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. കോ​വി​ഡ് കാ​ര​ണം ക​ച്ച​വ​ടം മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ പ​രീ​ക്ഷ​ണം. ന​വം​ബ​ര്‍ 27 മു​ത​ലാ​ണ് പു​തി​യ വി​ഭ​വം ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്.

"ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞ ഡ​ബി​ള്‍ മീ​റ്റും കാ​ര​മ​ലൈ​സ്ഡ് ബീ​ക്ക​ണും ഡ​ബി​ള്‍​ചീ​സും നി​റ​ച്ച് ബ​ര്‍​ഗ​ര്‍,' എ​ന്നാ​ണ് അ​വ​രു​ടെ പ​ര​സ്യ​ത്തി​ലെ വാ​ഗ്ദാ​നം. ഇ​നി വി​ല- 4191 രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല! നേ​ര​ത്തെ സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ ദോ​ശ​യും ഐ​സ്ക്രീ​മും ഇ​വ​ർ റ​സ്റ്റ​റ​ന്‍റി​ൽ വി​ള​ന്പി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.