ഡോ. ​ലീ അ​ന്നേ പ​റ​ഞ്ഞു, ആ​രും കേ​ട്ടി​ല്ല; ഒ​ടു​വി​ല്‍ ക്ഷ​മ ചോ​ദി​ച്ച് ചൈ​ന
Saturday, March 21, 2020 2:04 PM IST
കോ​റോ​ണ വൈ​റ​സ് ലോ​ക​മാ​കെ ഭീ​തി പ​ര​ത്തി പ​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ചൈ​ന​യ്ക്ക് മ​ന​സ്താ​പം. ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ലും അ​ധി​കൃ​ത​ര്‍ ലീ​യു​ടെ കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ച്ചു. കൊ​റോ​ണ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​നി​ലെ സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നാ​യ ലീ ​ജി​ല്ല​യി​ലു​ട​നീ​ളം ആ​ളു​ക​ളെ ഒ​രു വൈ​റ​സ് ബാ​ധി​ക്കു​ന്ന​താ​യി മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി​യി​രു​ന്നു.

സാ​ര്‍​സ് പോ​ലെ​യു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഏ​ഴു രോ​ഗി​ക​ള്‍ ത​ന്‍റെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ​ക്ട​ര്‍​മാ​രു​മാ​യി ഡി​സം​ബ​ര്‍ 30നു ​മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ ആ​ശ​ങ്ക​ക​ള്‍ അ​ദ്ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് രാ​ജ്യ​ത്ത് വൈ​റ​ലാ​യി. എ​ന്നാ​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഡോ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ ചെ​യ്ത​ത്.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഡോ​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​താ​ണ് ലോ​കം ക​ണ്ട​ത്. രോ​ഗി​ക​ളെ ചി​കി​ല്‍​സി​ച്ച ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ഉ​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ചൈ​ന​യി​ല്‍ മ​രി​ച്ചു. തു​ട​ര്‍​ന്ന് വൈ​റ​സ് ബാ​ധ ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും എ​ത്തി. ഇ​പ്പോ​ള്‍ ലീ​യു​ടെ കു​ടും​ബ​ത്തോട് മാപ്പ് ചോദിക്കുകയാണ് അധികൃതർ. അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.