മീനുകള്‍ക്ക് തീറ്റ കൊടുക്കുന്ന ചിമ്പാന്‍സി: വൈറല്‍ വീഡിയോ
Saturday, June 18, 2022 1:02 PM IST
മനുഷ്യരെപോലെ തന്നെ പെരുമാറുന്നവരാണ് കുരങ്ങന്‍മാര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യര്‍ ചെയ്യുന്ന പോലുള്ള പ്രവര്‍ത്തികള്‍ തന്നെയാണ് അവരും ചെയ്യുന്നതെന്നെതാണ് അതിലെ ഏറ്റവും വലിയ കാര്യം. അത്തരത്തിലൊരു മനോഹരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മീനുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു ചിമ്പാന്‍സിയുടെ വീഡിയോയാണിത്. രണ്ടുകൈകളിലും നിറച്ചും മീന്‍ തീറ്റ എടുത്ത് മീന്‍ ഉള്ള സ്ഥലത്തേക്ക് നോക്കി ഇരിക്കുന്നു. ശേഷം തീറ്റ ഇട്ടുകൊടുക്കുന്നു. വീണ്ടും ചുറ്റുമുള്ളിടത്തേക്ക് നോക്കുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് ധൃതിയില്‍ നോക്കുന്നുണ്ട് ആശാന്‍.
ശേഷം വീണ്ടും തീറ്റ ഇട്ടുകൊടുക്കുന്നതാണ് ദൃശ്യത്തില്‍ കാണാന്‍ സാധിക്കുക. എത്ര മനോഹരമായ രംഗമാണിതെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഏഴ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ട് തീര്‍ത്തിരിക്കുന്നത്.