ന​യാ​ഗ്ര​യി​ൽ വി​രി​ഞ്ഞ് ഇ​ന്ത്യ​ൻ പ​താ​ക; വിസ്മയക്കാഴ്ച
Sunday, August 16, 2020 12:25 PM IST
ഇ​ന്ത്യ​യു​ടെ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​യാ​ഗ്രാ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മൂ​വ​ര്‍​ണ പ​താ​ക തെ​ളി​യി​ച്ചു. ഇ​ന്ത്യ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഓ​ഗ​സ്റ്റ് 15ന് ​വൈ​കി​ട്ടോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ പ​താ​ക​യെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ പ്ര​തി​ഫ​ലി​പ്പി​ച്ച​ത്.



കാ​ന​ഡ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കാ​ര്‍ സ്വ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചി​രു​ന്നു. ടൊ​റ​ന്റോ​യി​ലെ 553 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള സി​എ​ന്‍ ട​വ​റി​ലും സി​റ്റി ഹാ​ളി​ലും ത്രി​വ​ര്‍​ണ പ​താ​ക നി​റ​മ​ണി​ഞ്ഞു. ഒ​രാ​ഴ്ച​യോ​ളം ഈ ​കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.