വിഷ്വൽ ഇഫക്ടിന് തീവ്രത പോരാ ജീൻസിന് തീ കൊടുത്ത് റീൽ ചിത്രീകരണം
Tuesday, May 6, 2025 4:44 PM IST
എന്തെങ്കിലും ഒരു പ്രത്യേകതയില്ലാത്ത ഫോട്ടോയോ വീഡിയോയോ ഒന്നും സമൂഹമാധ്യമങ്ങളിൽ ഒരിക്കലും വൈറലാകുകയോ ആരെങ്കിലും ശ്രദ്ധിക്കുകയോ ചെയ്യില്ല. അതുകൊണ്ടു ആരാധകരെ സൃഷ്ടിക്കുന്നവർ എന്തെങ്കിലും ഒരു പ്രത്യേകത കൊണ്ടുവരാൻ ശ്രദ്ധിക്കും.
സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വീഡിയോയിൽ വിഷ്വൽ ഇഫക്റ്റിനായി ഒരു യുവാവ് കാണിച്ച സാഹസമാണ് വൈറൽ. കാശ് മുടക്കാതെ വിഷ്വൽ ഇഫക്ട് സൃഷ്ടിക്കാൻ ശ്രമിച്ചതായിരുന്നു ചെറുപ്പക്കരാൻ. യുവാവ് മ്യൂസിക് വീഡിയോ ചെയ്യുന്പോൾ അൽപം തീവ്രത കിട്ടാനായി ജീൻസിൽ പെട്രോൾ ഒഴിച്ച് തീ കൊടുത്തു. അതുമായി മുന്നോട്ട് നടന്നു. ആദ്യം ഭയമൊന്നും പുറത്തു കാട്ടിയില്ലെങ്കിലും രണ്ട് വരി പാടിയെങ്കിലും മൂന്നാമത്തെ വരി തുടങ്ങാന്‍ അവന് കഴിഞ്ഞില്ല. അതിന് മുമ്പ് തന്നെ കത്തിത്തുടങ്ങിയ പാന്റില്‍ നിന്നും ചൂട് കാലിലേക്ക് പടർന്ന് തുടങ്ങിയിരുന്നു.
റോഡിലേക്ക് ഉരുണ്ട് വീഴുന്നതിനിടെ പാന്റ് ഊരിയെറിയുന്ന പാട്ടുകാരനിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്തായാലും വീഡിയോ വൈറലായിട്ടുണ്ട്. ഇത്രയും പെർഫക്ഷൻ മതിയോ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.