ഭയ്യാ ഒരു വടാ പാവ്; അയ്യോ ഞാൻ പറഞ്ഞത് ശരിയാണോ? ഹോംകേംഗുകാരിയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Saturday, April 26, 2025 5:27 PM IST
ഇന്ത്യയിൽ സന്ദർശനത്തിനായി ധാരാളം വിദേശികൾ എത്താറുണ്ട്. അവരിൽ പലരും ഇന്ത്യയുടെ വൈവിധ്യം, ഭക്ഷണം, പ്രകൃതി ഭംഗി എന്നിവയെല്ലാം പകർത്തുകയും അവ എത്രത്തോളം ഇഷ്ടപ്പെട്ടുവെന്ന് അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഒരു ഹോംകോംഗ് യുവതിയാണ വീഡിയോയുിലുള്ളത്. ഇന്ത്യയിലെ ഒരു തെരുവിൽ നിന്നും വടാ പാവ് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ, അതൊന്നുമല്ല സോഷ്യൽ മീഡിയയിൽ അവർ ഹിറ്റാകാനുള്ള കാരണം. മറാത്തി ഭാഷയിൽ വടാ പാവ് ചോദിക്കുന്നത് ഇതാണ് ആകർഷകമായത്.
ഇന്ത്യക്കാരായ സുഹൃത്തുക്കൾക്കൊപ്പമാണ് അവൾ വടാ പാവ് വാങ്ങാനെത്തുന്നത്. കാരി എന്നാണ് യുതിയുടെ പേര്. സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുകയാണ് അവർ. വടാ പാവ് കഴിക്കാനെത്തിയപ്പോൾ കാരിക്ക് തനിയെ ഓർഡർ ചെയ്യണമെന്നു ഓരാഗ്രഹം. അവൾ 'മാല വട പാവ് ദ്യ നാ?' എന്നാണ് അവൾ ചോദിക്കുന്നത്. പക്ഷേ, കൂട്ടുകാരൊക്കെ ചിരി കേട്ടതോടെ അവൾ 'താൻ പറഞ്ഞത് ശരിയാണോ' എന്നു ചോദിക്കുകയാണ്.
പക്ഷേ, അതിനിടയിൽ കച്ചവടക്കാരൻ അവൾക്ക് വടാ പാവ് നൽകിക്കഴിഞ്ഞു. അയാൾ പെട്ടന്ന് വടാ പാവ് നൽകിയതിൽ അവൾ അന്പരക്കുകയാണ്. ഇതിനു മുന്പ് ഹോട്ടലിൽ നിന്നും കഴിച്ച വടാ പാവിനേക്കാളും രുചിയേറിയതാണ് ഈ വടാ പാവെന്നു അവൾ പറയുന്നുണ്ട്. എന്തായാലും കാരിയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.