കുഞ്ഞാ ഇങ്ങനെ വേണം പുല്ല് തിന്നാൻ, കുട്ടിയാനയ്ക്ക് അമ്മയാനയുടെ പരിശീലനം
Saturday, April 26, 2025 12:51 PM IST
കാട്ടിലെ മൃഗങ്ങളുടെ വീഡിയോകളും ഫോട്ടോളുമൊക്കെ പലപ്പോഴും വൈറലാകാറുണ്ട്. അത്തരം വീഡിയോകളിലും ഫോട്ടോകളിലുമൊക്കെയുള്ള കുസൃതികളും ക്യൂട്ടിനെസും ചിലപ്പോൾ അവരുടെ വീര്യം ക്രൗര്യവും നിറഞ്ഞ പെരുമാറ്റങ്ങളൊക്കെയാകും അതിലുണ്ടാവുക.
പ്രവീൺ കസ്വാൻ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ എക്സിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയും ആരെയും ആകർഷിക്കുന്നതാണ്. അമ്മയാന കുഞ്ഞനാനയെ പുല്ല് തിന്നാൻ പഠിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഒരു തരി മണ്ണു പോലുമില്ലാതെ എങ്ങനെ പുല്ലു തിന്നാം എന്നു പഠിപ്പിക്കുകയാണ്. എന്നാണ് വീഡിയോയ്ക്ക് കാപ്ഷനായി നൽകിയിരിക്കുന്നത്. അമ്മ ആനയും കുഞ്ഞനാനയും പതിയെനടന്നു വരികയാണ്. പുല്ല് നിറഞ്ഞ പ്രദേശത്ത് അമ്മയാന നിൽക്കുന്നു.
അതിനുശേഷം തുന്പിക്കൈകൊണ്ട് പതിയെ പുല്ല് പിഴുതെടുക്കുന്നു. അതിലെ മണ്ണ് തുന്പിക്കൈയും കാലും ഉപയോഗിച്ച് ഇല്ലാതാക്കി ഒരു തരി മണ്ണു പോലുമില്ലെന്നു ഉറപ്പാക്കിയാണ് പുല്ല് അകത്താക്കുന്നത്. ഇതെല്ലാം നിരീക്ഷിച്ച് കുട്ടിയാനുയും സമീപത്തുണ്ട്. എന്തായാലും വീഡിയോ ആരെയും ആകർഷിക്കുന്നതാണ്.