ഇത്രയും മനോഹരമായ ഗാനം അങ്ങ് ജോർജിയയിൽ നിന്നും കേട്ടാൽ എങ്ങനെ ടിപ് നൽകാതിരിക്കും
Tuesday, April 22, 2025 4:31 PM IST
ജോർജിയയിലെ തിബ്ലിസിയിലൂടെ കാഴ്ചകളൊക്കെ കണ്ടു നടക്കുന്നതിനിടയ്ക്ക് ഇതാ ഞെട്ടിച്ചു കൊണ്ട് ഒരു കലാകാരൻ. അദ്ദേഹം ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കും വിധത്തിലാണ് രാജ് കപൂർ ചിത്രത്തിലെ പ്രശസ്തമായ ഗാനം ആലപിക്കുന്നത്. സഞ്ചാരികളുടെ മാത്രമല്ല സമൂഹ മാധ്യമങ്ങളുടെ മനം കവരുകയാണ് ഈ വീഡിയോ.
@listenshreyaaa എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അവർ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളും യാത്രകൾക്കിടയിലുള്ള മനോഹര നിമിഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.
ജപ്പാനീസ് തെരുവ് കലാകാരനാണ് 'മേരാ ജൂത ഹേ ജാപ്പാനി' എന്ന മനോഹരമായ ഇന്ത്യൻ ഗാനം പാടുന്നത്. നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പാടുന്നതിനേക്കാൾ മനോഹരമായി ഇയാൾ പാടുന്നുവെന്ന് യുവതി വീഡിയോയ്ക്കൊപ്പം കുറിപ്പും ഇട്ടിട്ടുണ്ട്.
ആദ്യം ഈ പാട്ടൊന്നു കേട്ട് താൻ ആകെ ഞെട്ടിയെന്നും ആ കലാകാരന് ടിപ്പ് നൽകിയാണ് പോന്നതെന്നും യുവതി പങ്കുവെയ്ക്കുന്നു.