മോപ്പഡിനു പിന്നിൽ കോഴിക്കൂട്ടിൽ ഇരിക്കുന്ന കുട്ടികൾ, ഇതേ വഴിയുള്ളൂവെന്നും, അപകടകരമെന്നും പ്രതികരണം
Saturday, April 19, 2025 10:42 AM IST
ഇന്ത്യയിലെ ഇരുചക്രവാഹനയാത്രക്കാർ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് കുടുംബവുമായി യാത്ര ചെയ്യുന്നവർ. ഇതാ വീണ്ടുമൊരു കൗതുക യാത്ര. ഒരാൾ തന്റെ മോപ്പഡിനു പിന്നിൽ ഒരു കോഴിക്കൂട്ടിൽ രണ്ട് കുട്ടികളെി ഇരുത്തി യാത്ര ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
തെലുങ്ക് റാപ്പറാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ രണ്ട് ആൺകുട്ടികൾ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഒരു കാർയാത്രക്കാരനാണ് വീഡിയോ എടുക്കുന്നത്. കാർ മോപ്പഡിനെ മറികടക്കുന്പോൾ അതിനു മുന്നിൽ ഒരു പെൺകുട്ടിയും ഇരിക്കുന്നതായി കാണാം.
കുട്ടികൾ രണ്ടാളും വളരെ സ്വസ്ഥമായാണ് ഇരിക്കുന്നത്. രണ്ടു പേർക്കും ഒരുവിധ ടെൻഷനുമില്ല. അവരായാത്ര ആസ്വദിക്കുന്നതുപോലയൊണ് അവരുടെ മുഖഭാവം. ഒരു പക്ഷേ, സ്ഥിരമായി ഇങ്ങനെ യാത്ര ചെയ്യുന്നതു കൊണ്ടാകും അവർക്ക് ഇതൊരു വിഷയമായി തോന്നാത്തത് എന്നാണ് വീഡിയോകണ്ടപലരും പറയുന്നത്.
അവർ ഈ യാത്രയിൽ ഏറെ സന്തുഷ്ടരാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. പക്ഷേ, രാജ്യത്തെ മോശം അവസ്ഥയാണ് വീഡിയോ കാണിക്കുന്നതെന്നും. സാധാരണക്കാർക്ക് ഇത്തരം മാർഗങ്ങളാണ് ആശ്രയമെന്നും അഭിപ്രായങ്ങളുണ്ട്. ഈ യാത്രയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്നും ആളുകൾ ചോദിക്കുന്നുണ്ട്.