നാല് സെക്കന്റിൽ ഏഴ് അടി; ആക്ഷൻ സിനമയെ വെല്ലുമെന്ന് കമന്റ്
Tuesday, April 15, 2025 11:25 AM IST
കഴിഞ്ഞ ദിവസം ഹാപൂരിലെ ഛിജാർസി ടോൾ പ്ലാസയിലെ ജീവനക്കാരനെ ഒരു സത്രീ ആക്രമിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്താണ് സംഭവമെന്ന് മനസിലാകുന്നതിനു മുന്നേ അടിയും ആക്രമണവും കഴിഞ്ഞിരുന്നു. ഇപ്പോ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ടോൾ ജീവനക്കാരനും അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം.
വെറും നാല് സെക്കൻഡിനുള്ളിലാണ് ടോൾ ജീവനക്കാരനെ ഏഴ് തവണ അടിക്കുന്നത്. യുവതി ടോൾ പ്ലാസ കടക്കുന്നതിനിടെ ഫാസ്റ്റ് ടാഗിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ പണവുമായി കൗണ്ടറിനു മുന്നിൽ നിന്നും സംസാരിക്കുകയാണ്. പെട്ടന്ന് യുവതി അവിടെ നിന്നും ഓടി ബുത്തിലേക്ക് കയറി. ഉടനെ തന്നെ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. യുവാവ് ആക്രമണത്തെ പ്രതിരോധിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം പരാജയപ്പെടുകയും യുവതിയുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തു.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, സ്ത്രീ ഗാസിയാബാദിൽ നിന്നാണ് വരുന്നതെന്നും ടോൾ ചാർജ് തീർക്കുന്നതിനുപകരം, ടോൾ ജീവനക്കാരനെ ശാരീരികമായി ആക്രമിച്ചുവെന്നാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണമാണ് വീഡിയോയ്ക്ക് വരുന്നത്.
നാല് സെക്കൻഡിനുള്ളിൽ ഏഴ് അടി. ആക്ഷൻ സിനിമകൾ പോലും ഇത്ര വേഗത്തിൽ നീങ്ങില്ല!" എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ ചോദിച്ചത് “ഇതാണോ പുതിയ ടോൾ പേയ്മെന്റ് രീതി? എന്നാണ്.