ചിലർ രാജ്യത്തിന്റെ നിറം കെടുത്തുന്പോൾ; ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കൈയേറ്റം ചെയ്യുന്നു
Saturday, March 11, 2023 10:00 AM IST
നിറങ്ങളുടെ ആഘോഷമാണല്ലൊ ഹോളി. എന്നാല്‍ അതിരുകടന്നാല്‍ ഏതിന്റേയും നിറംകെടും എന്നതാണ് വസ്തുത. പ്രത്യേകിച്ച് അടിച്ചേല്‍പ്പിക്കുക എന്നത് ഏറ്റവും മോശമായ ഒന്നാണ്.
അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ചയാകുന്നത്. റാം സുബ്രഹ്മണ്യന് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഹോളി കാഴ്ചയാണുള്ളത്.
ദൃശ്യങ്ങളില്‍ തെരുവിലായി കുറച്ച് യുവാക്കള്‍ ഹോളി ആഘോഷിക്കുകയാണ്. ഇവര്‍ ഈ വഴിവന്ന ഒരു ജാപ്പനീസ് യുവതിയെ ഹോളിയുടെ പേരില്‍ കൈയേറ്റം ചെയ്യുകയാണ്. അവരുടെ മുഖത്തും മറ്റും ബലമായി നിറം പൂശുകയും മുട്ട ദേഹത്തെറിയുകയുമാണ്.
വിനോദ സഞ്ചാരിയായ ഈ യുവതി ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാക്കള്‍ ഇവരില്‍ ബലപ്രയോഗം നടത്തുകയാണ്. ഇതിനിടയില്‍ യുവതി ഒരുത്തനിട്ട് രണ്ട് കൊടുക്കുന്നുണ്ട്.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിപേര്‍ പ്രതിഷേധവുമായി എത്തി. ഭാരത് മാട്രിമോണിയലിനെ പരസ്യത്തിന്റെ പേരില്‍ ബഹിഷ്കരിക്കുന്നവര്‍ ഇത് കാണുന്നില്ലെ എന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.
ഏതായാലും സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഈ സംഭവം പഴയതാണൊ പുതിയതാണൊ എന്ന് അവര്‍ പരിശോധിച്ചുവരികയാണ്.
ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ്. "ആഘോഷം ആരുടെതന്നെയായലും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിലാകരുതെന്നാണ്' ഒരു ഉപയോക്താവ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.