പക്ഷികളിലെ ബുദ്ധിമാൻ; പക്കിനെ കുറിച്ച് അറിഞ്ഞാലോ?
Monday, April 28, 2025 4:21 PM IST
വളർത്തു പക്ഷികൾ മനുഷ്യർ സംസാരിക്കുന്നതു പോലെ സംസാരിക്കുന്ന വീഡിയോകളും വാർത്തകളുമൊക്കെ വരാറുണ്ടല്ലേ. പലപ്പോഴും അത്തരം വീഡിയോകളിൽ വരാറുള്ളത് തത്തയാണ്. തത്തകൾക്ക് ബുദ്ധി കൂടുതലാണെന്നും പറയാറുണ്ട്. പക്ഷേ, തത്തയൊന്നുമല്ല ബുദ്ധിയുള്ള പക്ഷി. അതു പിന്നെ ആരാണെന്നു ചിന്തിക്കുകയാണോ? ആള് ചില്ലറ കക്ഷിയൊന്നുമല്ല. സ്വന്തം പേരിൽ റിക്കാർഡുള്ള ഈ പക്ഷിക്ക് അറിയാവുന്ന വാക്കുകളുടെ എണ്ണം എത്രയാണെന്നോ? അത് 1700 ആണ്.
കക്ഷിയും തത്തക്കുടുംബത്തിൽ തന്നെയുള്ള ആളാണ്. കാലിഫോർണിയയിലെ പെറ്റാലുമയാണ് സ്വദേശം. പേര് പക്ക്. നീല നിറത്തിലുള്ള ആൺ തത്തയാണിത്. സ്വന്തം കയ്യിലെ പദ സന്പത്താണ് ഇവനെ പ്രശസ്തനാക്കിയത്. 1995 ൽ പക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി. അന്ന് ലോകത്തിലെ ഏറ്റവുമധികം വാക്കുകൾ അറിയുന്ന പക്ഷി എന്ന റിക്കാർഡാണ് സ്വന്തമാക്കിയത്. അന്ന് പക്കിന് 1728 വാക്കുകളാണ് അറിയാമായിരുന്നത്.
മൃഗഡോക്ടർമാർ, പക്ഷിവിദഗ്ധർ, സന്നദ്ധ പ്രവർത്തകരായ 21 പേർ ഇവരൊക്കെ വ്യത്യസ്ത സെഷനുകളിൽ പക്കിനെ നിരീക്ഷിച്ചും അവൻ പറഞ്ഞത് ശ്രദ്ധിച്ച് കേട്ടുമാണ് റിക്കാർഡ് നൽകിയത്. കൂടാതെ, പക്ക് വാക്കുകൾ പറയുന്നത് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ആറ് മാസത്തോളം എടുത്താണ് ഈ നടപടികൾ പൂർത്തിയാക്കിയത്.
അമേരിക്കൻ കേജ്- ബേർഡ് മാഗസിൻ, ബേർഡ് വേൾഡ് എന്നിവയുടെയൊക്കെ അഭിപ്രായം അനുസരിച്ച് മറ്റ് പക്ഷികൾ മനുഷ്യ ശബ്ദങ്ങൾ അനുകരിക്കുന്പോൾ പക്ക് മനുഷ്യർ സംസാരിക്കുന്ന ശൈലിയിൽ സംസാരിക്കാനും വാക്യങ്ങൾ രൂപപ്പെടുത്താനും ശ്രമിക്കുകയും അതിനുള്ള കഴിവുമുണ്ടായിരുന്നു.
പക്ഷേ, പക്കിന്റെ ജീവിതം ഹ്രസ്വമായിരുന്നു അവൻ അഞ്ചാം വയസിൽ ഗൊണാഡൽ ട്യൂമർ ബാധിച്ചാണ് ചത്തു പോകുന്നത്. 1994 ഓഗസ്റ്റ് 25 നായിരുന്നു അത്. 1994 ഓഗസ്റ്റ് 25 ന് അഞ്ചാം വയസ്സിൽ ഗൊണാഡൽ ട്യൂമർ ബാധിച്ച് പക്ക് മരിച്ചു.