101ാം വയസിലെ ആരോഗ്യത്തിനും സന്തോഷത്തിനും പിന്നിൽ മൂന്നു കാര്യങ്ങൾ ഒഴിവാക്കിയത്
Monday, April 28, 2025 2:56 PM IST
പ്രായം101 ആയിട്ടും ആരോഗ്യത്തിനു കുറവൊന്നുമില്ല. മാത്രവുമല്ല അതീവ സന്തുഷ്ടനും എന്താകും ഈ ജീവിതത്തിനു പിന്നിലെ രഹസ്യമെന്നാകും പലരും ചിന്തിക്കുന്നത്. അതിനുള്ള രഹസ്യം പങ്കുവെയ്ക്കുകയാണ് ന്യൂട്രനിഷിസ്റ്റായ 101 കാരൻ ഡോ. ജോൺ ഷാർഫെൻബർഗ്.
പലരും ദീർഘായുസിനു കാരണം പാരന്പര്യമാണെന്നു പറയും. പക്ഷേ, അത് ഒരു കാരണമാണെന്ന് ജോൺ കരുതുന്നില്ല. അദ്ദേഹത്തിന്റെ അച്ഛൻ 76 ാമത്തെ വയസിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. അമ്മയാകട്ടെ 60 കളിൽ മരിച്ചു. രണ്ടു സഹോദരങ്ങളും മരിച്ചു.
പക്ഷേ, അദ്ദേഹം 101 വയസിലും ഇദ്ദേഹം ആരോഗ്യവാനാണ്. ശാരീരികമായഅധ്വാനവും ദീർഘായുസും തമ്മിൽ ബന്ധമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.അദ്ദേഹം ഇക്കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു.റോഡിനായിസ്ഥലം വെട്ടി തെളിക്കുക, എൺപതിലധികം ഫലവൃക്ഷങ്ങൾ നടകു, 30,000 ലധികം സ്ട്രോബറി തൈകൾ നടുക എന്നിങ്ങനെയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ അധ്വാനം.
ശാരീരികമായി അധ്വാനിക്കേണ്ട പ്രായവും അദ്ദേഹം പറയുന്നുണ്ട്. അത് 40 നും 70 നും ഇടയിലാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. സാധാരണയായി ഈ പ്രായം നല്ല ഭക്ഷണത്തിന്റെയും വിശ്രമത്തിന്റെയും സമയമാണ്. ശാരീരികമായി അധ്വാനിക്കേണ്ടത്.
അദ്ദേഹം ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അത് പുകയില ഉത്പന്നങ്ങൾ, മധുരം, മദ്യം എന്നിവയാണ്. അധിക ശരീര ഭാരം ഇല്ലാതെ ലൈറ്റായിട്ടിരിക്കുന്നതാണ് എപ്പോഴും നല്ലത്. അദ്ദേഹം രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കും പിന്നെ രാത്രി ഭക്ഷണം കഴിക്കാറില്ല. എപ്പോഴും ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്ക് കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
ലോമ ലിൻഡ യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് പ്രൊഫസാറിയിരുന്ന ഇദ്ദേഹം പ്രഭാഷകൻ കൂടിയാണ്. സിയറ നൊവാഡ താഴ്വരയിലുള്ള നോർത്ത് ഫോർക്കിലാണ് അദ്ദേഹം മകനോടൊപ്പം താമസിക്കുന്നത്.