വിമാനത്തിൽ സീറ്റിലിരിക്കാതെ മദ്യപന്റെ അഭ്യാസം; ഗതികെട്ട് സീറ്റിൽ കെട്ടിയിട്ടു
Tuesday, April 15, 2025 4:27 PM IST
മദ്യപാത്തിനു ശേഷം പലവിധത്തിലുള്ള അഭ്യസപ്രകടനങ്ങൾ നടത്തുന്ന ആളുകളെ കാണാം. അവരിൽ പലരും ഭൂമയിൽ വെച്ചുള്ള അഭ്യാസങ്ങളെ കാണിക്കാറുള്ളു. പക്ഷേ, അങ്ങ് ആകാശത്തു വെച്ച് അഭ്യാസം കാണിച്ചാൽ എങ്ങനെയിരിക്കും. വിമാനത്തിനുള്ളിലാണ് ഇത്തരം അഭ്യാസികളെ പൊതുവേ കാണുന്നത്.
യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്ന് ഗ്രീസിലെ റോഡ്സിലേക്ക് പോകുകയായിരുന്ന റെയിന്എയർ വിമാനം. അതിൽ ഒരു യാത്രക്കാരൻ നന്നായി മദ്യപിച്ചിരുന്നു. മദ്യപിച്ചതു മാത്രമല്ല അദ്ദേഹം വിമാനത്തിനുള്ളിൽ കിടന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. സീറ്റിൽ ഇരിക്കില്ലെന്നും പറഞ്ഞു. സഹയാത്രികർ കുറേയൊക്കെ സഹകരിച്ചെങ്കിലും ഇയാളുടെ ശല്യം കൂടിക്കൂടി വന്നതേയുള്ളു.
ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാകട്ടെ അതിൽ നിന്നും രണ്ട് മദ്യ കുപ്പി കൂടി കണ്ടെത്തി. ഇതോടെ തനക്ക് കൂടുതൽ മദ്യം വേണമെന്നു പറഞ്ഞ് ഇയാൾ ബഹളവും തുടങ്ങി. അപ്പോഴേക്കും വിമാനം ലാൻഡ് ചെയ്യാനുള്ള സമയമായിരുന്നു. പക്ഷേ, ഇയാൾ സീറ്റിലിരിക്കാതെ അഭ്യാസം കാണിക്കാൻ തുടങ്ങിയതോടെ ലാൻഡിംഗും ബുദ്ധിമുട്ടിലായി. പൈലറ്റ് വിമാനത്താവളത്തിന് ചുറ്റും വിമാനവുമായി വട്ടം കറങ്ങേണ്ടി വന്നു.
ഗതികെട്ട് യാത്രക്കാർ ഇയാളുടെ ഒപ്പം യാത്ര ചെയ്യാനാകില്ലെന്നു പറഞ്ഞു. അതോടെ ക്യാബിൻ ക്രൂ അദ്ദേഹത്തെ സീറ്റിൽ കെട്ടിയിട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിന് ക്രൂ അംഗങ്ങൾ, സഹയാത്രികരുടെ സഹയാത്തോടെയാണ് രണ്ടു സീറ്റ് ബെൽറ്റുകള്‍ ഉപയോഗിച്ച് സീറ്റിൽ കെട്ടിയിട്ടത്. എന്തായാലും എങ്ങനെയൊക്കയോ ഒടുവിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ഇയാള കയ്യോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.