മക്കൾക്ക് പരിധികൾ വെയ്ക്കാതെ അവരെ വിശ്വസിക്കൂ; അത്ഭുതങ്ങൾ സംഭവിക്കും
Saturday, April 12, 2025 4:06 PM IST
മക്കളെ വളർത്തുന്നതിനെക്കുറിച്ച് എല്ലാക്കാലത്തും ചർച്ചകളും തർക്കങ്ങളുമൊക്കെയുണ്ട്. ഓരോ തലമുറയും തങ്ങൾ വളർത്തിയ രീതിയാണ് അല്ലെങ്കിൽ വളർത്തുന്ന രീതിയാണ് ശരിയെന്നു വാദിക്കും. പക്ഷേ, ഇത് ഡിജിറ്റൽ യുഗമാണ്. ഓരോ ദിവസവുമാണ് സാങ്കേതിക രംഗത്തെ വളർച്ച. മാത്രവുമല്ല മത്സരത്തിനും കുറവൊന്നുമില്ല.
അപ്പോഴാണ് ആസാമിൽ നിന്നുള്ള ഒരു അച്ഛന്റെ പോസ്റ്റ് വൈറലാകുന്നത്. പഗാൻ എന്ന അച്ഛനാണ് തന്റെ മകനെക്കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. അവൻ ഗെയിമിംഗിൽ മിടുക്കനാണ്.പഠനത്തിലും മിടുക്കനാണ്. അവനെ അഭിനന്ദിച്ചാണ് അച്ഛന്റെ പോസ്റ്റ്.
മക്കൾക്ക് പരിധികൾ വെക്കില്ലെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ഗെയിം കളിക്കാൻ തുടങ്ങിയ അവരെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇവരുടെ ഇളയ മകൻ കണ്ണുകൾക്കു കാണാനാകുന്നതിലും വേഗത്തിലാണ് ടൈപ്പ് ചെയ്യുന്നത്.
ഇവിടെ മാത്രമല്ല അവൻ മികവ് പുലർത്തുന്നത്. അവൻ പഠനത്തിലും ഒന്നാമനാണ്. അവന്റെ അധ്യാപകർ, കൂട്ടുകാർ,കൂടെ പഠിക്കുന്നവർ ഇവരൊക്കെയും അവനെ സ്നേഹിക്കുന്നുണ്ട്. അവൻ ആത്മവിശ്വാസത്തോടെയാണ് വളരുന്നത്. ഗെയിമിംഗ് രംഗത്തെ അവന്റെ മികവ് മികച്ചതാണെങ്കിലും അവൻ മത്സരരംഗത്തേക്ക് ഔദ്യോഗികമായി ഇറങ്ങാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഒരിക്കലും മക്കളെ നിയന്ത്രിക്കരുത്. അവരെ അവിശ്വസിക്കരുത്. അവരെ വിശ്വസിക്കുക. അവർക്ക് ശരിക്കുള്ള പാത കണ്ടെത്താനാകും. മകന് പ്രായത്തിനനുസരിച്ചുള്ള പക്വതയുണ്ട്. അവന് എന്താമ് ജീവിതത്തിൽ വേണ്ടതെന്നു കൃത്യമായി അറിയാം. എന്നും അദ്ദേഹം പറയുന്നു.
എന്തായാലും പോസ്റ്റിന് പോസിറ്റീവും നെഗറ്റീവുമായി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പലരും പഗാന്റെ പേരന്റിംഗ് രീതിയെ അഭിനന്ദിക്കുന്പോൾ പലരും മക്കൾക്ക് കുറച്ചു നിയന്ത്രണമൊക്കെയാകാം എന്നുള്ള നിർദ്ദേശങ്ങളും നൽകുന്നുണ്ട്.