ബയോ ഹാക്കിംഗിലൂടെ 150 കൊല്ലം ജീവിക്കാന്‍ ശ്രമിക്കുന്ന ദമ്പതികള്‍
Wednesday, October 9, 2024 3:47 PM IST
"ജനിച്ചാല്‍ മരിക്കണം' എന്നത് എല്ലാവരും കേട്ടിട്ടുള്ള ഒന്നാണല്ലൊ. മരണം ഉണ്ടെന്നറിഞ്ഞാലും പ്രിയപ്പെട്ടവരുടെ യാത്ര മിക്കവരെയും തളര്‍ത്തും. ചിലര്‍ കൂടുതല്‍ കാലം ജീവിക്കാന്‍ ആഹാരക്രമീകരണങ്ങളും വ്യായാമവും വഴിയൊക്കെ ശ്രമിക്കും.
ഇപ്പോഴിതാ ദീര്‍ഘായുസ് ലഭിക്കാന്‍ ഒരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ദമ്പതികള്‍. മിഡ്വെസ്റ്റില്‍ നിന്നുള്ള കായ്ല ബാര്‍ണെസ് ലെന്റിസ് (33), ഭര്‍ത്താവ് വാറന്‍ ലെന്റിസ് (36) എന്നിവരാണിത്.
ക്ളീവ് ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെല്‍നസ് സെന്ററിന്റെ ഉടമയാണ് കായ്ല. ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയിലെ ചീഫ് റവന്യൂ ഓഫീസറാണ് വാറന്‍. 150 വയസുവരെ ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
ഇതിനായി മിച്ച ഒരു ജീവിതശൈലിയാണ് ഈ ദമ്പതികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. "ബയോഹാക്കിംഗ്' എന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. ഇത്തരത്തില്‍ അമേരിക്കന്‍ പൗരന്റെ ശരാശരി ആയുസായ 76 വയസില്‍ നിന്നും 150 വയസുവരെ ജീവിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ഇവര്‍ പറയുന്നു.
പള്‍സ്ഡ് ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡ് തെറാപ്പിയിലൂടെയാണ് ഇരുവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഇതിനായി വീട്ടില്‍ തന്നെ ഒരു ക്ലിനിക്കല്‍-ഗ്രേഡ് ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ സൂര്യപ്രകാശം ഇവര്‍ ഏറ്റുവാങ്ങുന്നു. വ്യായാമവും പ്രഭാത നടത്തവും കൃത്യമായി ചെയ്യുന്നു. കൂടാതെ കോശങ്ങളുടെ റിപ്പയറിംഗിന് സഹായിക്കുന്ന ഹൈപ്പര്‍ബാരിക് ഓക്സിജന്‍ ചേമ്പര്‍, നാനോവിഐ പോലുള്ള ആരോഗ്യ സാങ്കേതിക സംവിധാനങ്ങളും ഇവര്‍ ഉപയോഗിക്കുന്നു.
ഇവര്‍ ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഐസ് നിറച്ച വെള്ളത്തില്‍ കുളിക്കുന്നു. ഓര്‍ഗാനിക് ഭക്ഷണമാണ് ഇവര്‍ ഉപയോഗിക്കുന്നത്. സൂര്യാസ്തമയം അടുക്കുമ്പോള്‍ സ്റ്റീം ബാത്ത് ചെയ്യുകയും ചെയ്യും. വീടിനുള്ളില്‍ ചുവന്ന ലൈറ്റുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതോടൊപ്പം ഒന്‍പത് മണിക്ക് ഇവര്‍ കൃത്യമായി ഉറങ്ങും.
തങ്ങളുടെ ജീവിതശൈലി തത്ത്വങ്ങള്‍ക്ക് അനുസൃതമായി ഒരു കുഞ്ഞിനെ വളര്‍ത്താനാണ് കായ്ല ആഗ്രഹിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുറയ്ക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. ഇവരുടെ ശ്രമം വിജയിക്കുെമാ എന്നത് പൂര്‍ണമായി അടുത്ത തലമുറയ്ക്ക് അറിയാന്‍ കഴിയും...