ആ​ളു​ക​ള്‍ 100 വ​യ​സി​ല്‍ എ​ത്തു​മ്പോ​ള്‍ പ​ല​ര്‍​ക്കും അ​ദ്ഭു​ത​മാ​കാ​റു​ണ്ട്. പ​ല​ത​ല​മു​റ​യെ ക​ണ്ട ആ​ള്‍ എ​ന്ന ബ​ഹു​മാ​ന​വും പ​ല​രും പ്ര​ക​ടി​പ്പി​ക്കും. പ​ല​ര്‍​ക്കും ആ ​പ്രാ​യ​ത്തി​ന് മു​ന്നേ ഓ​ര്‍​മ​യൊ​ക്കെ പോ​കും. ചി​ല​ര്‍ കി​ട​പ്പി​ലു​മാ​കും.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ന​ടു​ത്തു​ള്ള ഒ​രു ഗു​ഹ​യി​ല്‍ ക​ണ്ട വ​യോ​ധി​ക​ന്‍ ആ​ളു​ക​ളി​ല്‍ അ​തി​ശ​യം നി​റ​യ്ക്കു​ന്നു. സി​യ​റാം ബാ​ബ എ​ന്ന സ​ന്യാ​സി​യാ​ണി​ദ്ദേ​ഹം. ഹ​നു​മാ​ൻ ഭ​ക്ത​നാ​ണ് അ​ദ്ദേ​ഹം.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ഏ​ഴാം ക്ലാ​സ് വ​രെ​യോ എ​ട്ടാം ക്ലാ​സ് വ​രെ​യോ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചിതായി റി​പ്പോ​ര്‍​ട്ടു​ണ്ട്. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്‍റെ കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ത​പ​സി​നാ​യി ഹി​മാ​ല​യ​ത്തി​ലേ​ക്ക് യാ​ത്ര​യാ​യി. രാ​മ​ച​രി​ത​മാ​ന​സ് നി​ര​ന്ത​രം ജ​പി​ക്കു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ന്നു.

റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, സി​യ​റാം ബാ​ബ ഇ​പ്പോ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ര്‍​ഗോ​ണ്‍ ജി​ല്ല​യി​ലെ ഭ​ത്യ​ന്‍ ആ​ശ്ര​മ​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന് 109 വ​യ​സാ​യി. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളോ​ടു​ള്ള ശ​ക്ത​മാ​യ ഭ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ദ്ദേ​ഹം ഒ​രു ദി​വ​സം ഏ​ക​ദേ​ശം 21 മ​ണി​ക്കൂ​ര്‍ വേ​ദ​പാ​രാ​യ​ണം ചെ​യ്യു​ന്നു.


നേരത്തെ, പ​ത്തു​വ​ര്‍​ഷം ഒ​റ്റ​ക്കാ​ലി​ല്‍ നി​ന്ന് ത​പ​സ് ചെ​യ്ത​ത്രെ. ഇ​ത്ര​യും പ്രാ​യ​മാ​യി​ട്ടും മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ​യാ​ണ​ത്രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദി​ന​ച​ര്യ​ക​ള്‍. അദ്ദേഹത്തിന്‍റെ ജീവിതം പലരേയും അദ്ഭുതപ്പെടുത്തുകയാണ്...