"ഒരു യുഗാവസാനം'; നൂറ്റാണ്ടുകള്‍ക്കിപ്പുറം ട്രാമുകള്‍ യാത്ര അവസാനിപ്പിക്കുന്നു...
Thursday, September 26, 2024 3:02 PM IST
മുംബൈയിലെ കാലിപീലി കാറുകള്‍ ആളുകളുടെ മനസില്‍ പതിഞ്ഞു കിടന്ന ഒന്നായിരുന്നല്ലൊ. അതിലും ആഴത്തില്‍ ഓരോ ബംഗാളിയുടെയും ഹൃദയത്തില്‍ വേരൂന്നിയ ഒന്നായിരുന്നു കോല്‍ക്കത്ത ട്രാമുകള്‍. ആ നഗരത്തിന്റെ ഐഡന്റിറ്റിയുടെ ഭാഗമായ ഈ പൊതുസഞ്ചാര വാഹനം സന്ദര്‍ശകരെയും മാടിവിളിച്ചിരുന്നു.
1873 മുതല്‍ കോല്‍ക്കത്ത നഗരത്തിന്റെ ഭൂപ്രകൃതിയുടെ ഭാഗമായിരുന്ന ട്രാം സംവിധാനം. തടി ബെഞ്ചുകളില്‍ ഇരിക്കുന്ന യാത്രികരുമായി സാവധാനം സഞ്ചരിക്കുന്ന ഈ വാഹനം മനോഹരമായ ഒരു ആഹ്ലാദയാത്രയാണ് പ്രദാനം ചെയ്യുക.
150 വര്‍ഷങ്ങള്‍ക്കിപ്പുറം നഗരത്തിലെ ഗതാഗതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഈ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നിരുന്നാലും ഒരു റൂട്ട് പ്രവര്‍ത്തനക്ഷമമായി തുടരും.
ഇനി എസ്പ്ലനേഡിനും മൈതാനത്തിനും ഇടയിലുള്ള റൂട്ടില്‍ മാത്രമാകും ട്രാം ഉണ്ടാവുക. മൈതാനത്തിന്റെ പച്ചപ്പും വിക്ടോറിയ മെമ്മോറിയല്‍ പോലെയുള്ള ലാന്ഡ്മാര്ക്കുകള്ക്കപ്പുറം മനോഹരമായ ഒരു ആഹ്ലാദയാത്ര പ്രദാനം ചെയ്യുന്ന ഈ റൂട്ട് ഒരു ഗൃഹാതുര അനുഭവമായി ഉദ്ദേശിച്ചുള്ളതാണ്.
ട്രാം നിര്‍ത്തലാക്കുന്നത് ആളുകളില്‍ വലിയ നിരാശയാണ് ജനിപ്പിച്ചത്. ഓണ്‍ലൈനില്‍ പലരുമക്കാര്യം പ്രകടിപ്പിച്ചു. "ഇതൊരു ചരിത്രമാണ്. ചരിത്രം സംരക്ഷിക്കണം' എന്നാെണാരാള് കുറിച്ചത്. "ഒരു യുഗാവസാനം... കോല്‍ക്കത്ത ട്രാം 151-വര്‍ഷത്തെ പൈതൃകം അവസാനിക്കുന്നു. ഈ ഐതിഹാസിക അധ്യായത്തിന് തിരശീല വീഴ്ത്തുമ്പോള്‍, ചരിത്രത്തിന്റെ ഒരു ഭാഗത്തോട് ഞങ്ങള്‍ വിടപറയുന്നു' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.