നിറവയറുമായി നാല് സഹോദരിമാർ; ത്രില്ലടിച്ചു ഗുഡ്‌വില്ലി കുടുംബം
Sunday, May 7, 2023 12:04 PM IST
ബ്രിട്ടനിലെ ഗുഡ്‌വില്ലി കുടുംബം ത്രില്ലടിച്ചു നിൽക്കുകയാണ്. കുടുംബത്തിലെ നാല് സഹോദരിമാര്‍ ഒരേസമയം ഗര്‍ഭിണികളായി കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ തയാറെടുക്കുന്നതാണു സന്തോഷകാര്യം.
ആമി ഗുഡ്‌വില്ലി (24), കെയ്ലീ സ്റ്റുവർട്ട് (29), ജെയ് ഗുഡ്‌വില്ലി (35), കെറി-ആൻ തോമസ് (41) എന്നിവരാണു പ്രസവംകൊണ്ട് അപൂർവത സൃഷ്ടിക്കാൻ ഒരുങ്ങുന്ന സഹോദരിമാർ. നാല് സഹോദരിമാരും ഒരുമിച്ച് ഒരു വീട്ടിലാണു താമസം.
കഴിഞ്ഞ ക്രിസ്മസിന് ആമി ഗുഡ്‌വില്ലിയാണ് താന്‍ ഗര്‍ഭിണിയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ ഓരോ സഹാദരിമാർ തങ്ങളും ഗര്‍ഭിണികളാണെന്നു കുടുംബത്തെ അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി മാർച്ചില്‍ നാലാമത്തെ സഹോദരിയായ കെറി-ആൻ തോമസ് താനും ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തല്‍ നടത്തി.
ആദ്യമായി അമ്മയാകുന്ന 29 കാരിയായ കെയ്‌ലീ സ്റ്റുവർട്ടും അവളുടെ മൂത്ത സഹോദരി ജെയ് ഗുഡ്‌വില്ലിയും ഈ മാസാവസാനം പ്രസവിക്കും. ആമി ഓഗസ്റ്റിലും കെറിയും ഓക്ടോബറിലും പ്രസവിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാല് സഹോദരിമാര്‍ക്കുമായി രണ്ടു സഹോദരിമാര്‍ കൂടിയുണ്ട്. കിം ഗുഡ്‌വില്ലിയും (27), ജോഡി ഗുഡ്‌വില്ലിയും (21). മാതാപിതാക്കളും ആറ് സഹോദരിമാരുടെ ഭര്‍ത്താക്കന്മാരും നാല് പേരക്കുട്ടികളുമടക്കം 18 പേർ ഗുഡ്‌വില്ലി കുടുംബത്തിൽ നിലവിലുണ്ട്. നാലു പേർ കൂടി വരുന്പോൾ അംഗസംഖ്യ 22 ആകും. കുടുംബത്തിലേക്ക് കൂടുതല്‍ അംഗങ്ങള്‍ വരുന്നത് ഏറെ സന്തോഷം തരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.