"വിലയില്ല...'; വിവാഹം മുടങ്ങാന്‍ ഒരു ലെഹങ്ക കാരണമാകുമ്പോള്‍
Saturday, November 19, 2022 10:47 AM IST
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണല്ലൊ. ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത് പലരും പല ചടങ്ങുകള്‍ വഴി ആഘോഷമാക്കറുമുണ്ട്. എന്നാല്‍ ചില ആഘോഷങ്ങള്‍ കൈവിടുമ്പോള്‍ പ്രശ്നമാകുന്നതും അടിപിടിയില്ലെത്തുന്നതും എന്തിന് വിവാഹം വരെ മുടങ്ങുന്നതും നാം ധാരാളം കേള്‍ക്കാറുണ്ടല്ലൊ.
ഉത്തരാഖണ്ഡില്‍ ഒരു വിവാഹം മുടങ്ങിയ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം.അല്‍മോറ സ്വദേശിയായ ഒരു യുവാവിന്‍റെ വിവാഹമാണ് മുടങ്ങിയത്.
എന്നാല്‍ ഇത്തവണ ഈ മുടക്കത്തിന് കാരണക്കാര്‍ അയല്‍പക്കകാരൊ കൂട്ടുകാരെ ബന്ധുക്കളൊ ഒന്നുമല്ല. ഒരു ലെഹങ്കയാണ് അതിന് കാരണം.
നൈനിറ്റാളിലെ ഹല്‍ദ്വാനി സ്വദേശിനിയായ വധുവിനായി പയ്യന്‍ പതിനായിരം മുടക്കി ഒരു ലെഹങ്ക വാങ്ങി. എന്നാല്‍ വരന്‍ വാങ്ങി നല്‍കിയ ലെഹങ്ക കാശിന് കൊള്ളില്ലെന്ന് യുവതി തീര്‍ത്തുപറഞ്ഞു. വൈകാതെ വിവാഹത്തില്‍ നിന്നും യുവതി പിന്‍മാറുകയും ചെയ്തു. തീരുമാനം വധു വരന്‍റെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ആ വീട്ടുകാര്‍ വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഒടുവില്‍ വരന്‍റെ കുടുംബം വധുവിനെതിരേ പോലീസില്‍ പരാതി നല്‍കി. വൈകാതെ പോലീസിടപ്പെട്ട് പ്രശ്നം പരിഹരിച്ചെന്നാണറിവ്.
ഏതായാലും സംഭവം നെറ്റിസണ്‍ ലോകത്തും ചര്‍ച്ചയായി. ചെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി ആളുകള്‍ കമന്‍റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.