ചെവിയുടെ അസാധാരണ വലിപ്പം നിമിത്തം ഇന്‍റർനെറ്റില്‍ കൗതുകമായി മാറിയിരിക്കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഒരാട്ടിന്‍ കുട്ടി. സിംബ എന്ന് പേരിട്ടിരിക്കുന്ന ഈ ആട്ടിന്‍ കുട്ടിയുടെ ചെവിക്ക് 19 ഇഞ്ചാണ് (46 സെന്‍റിമീറ്റര്‍) നീളമുള്ളത്.

ജൂണ്‍ അഞ്ചിന് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ജനിച്ച സിംബയുടെ ഉടമ മുഹമ്മദ് ഹസന്‍ നരേജോ എന്നയാളാണ്. നുബിയന്‍ ഇനത്തില്‍പ്പെട്ട ആടാണ് സിംബ. നുബിയന്‍ ഇനത്തിലെ ആടുകള്‍ക്ക് പൊതുവെ നീളമുള്ള ചെവികളും ചെറിയ വാലുമാണ് ഉണ്ടാവുക. ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാന്‍ ഇത്തരം നീണ്ട ചെവികള്‍ അവയെ സഹായിക്കാറുണ്ട്.


എന്നാല്‍ സിംബയുടെ ചെവികളുടെ അസാധാരണ നീളം കാഴ്ചക്കാരെയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏതായാലും സിംബയുടെ ഈ ചെവികള്‍ ഗിന്നസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഉടമയായ നരേജോ.

പ‍ക്ഷെ ജനിതക തകരാര്‍ മൂലമാകാം ഇത്തരത്തിലുള്ള ചെവികള്‍ ഉണ്ടായതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.