വിരലിന്റെ ആകൃതിയിൽ കോഴിമുട്ട; അന്പരന്ന് വീട്ടുകാരും നാട്ടുകാരും
Sunday, June 19, 2022 3:59 PM IST
തൃശൂർ ചാലിശേരി മെയിൻറോഡ് പൊന്നുള്ളി മോഹനന്റെ വീട്ടിലെ കോഴിയിട്ട മുട്ട കൗതുകമാകുന്നു. വിരലിന്റെ ആകൃതിയിലുള്ള കോഴിമുട്ട കണ്ട് അന്പരന്ന് ഇരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ചെറു പ്രായത്തിൽ വാങ്ങിയ നാടൻ കോഴിയാണ് കഴിഞ്ഞദിവസം വ്യത്യസ്ത ആകൃതിയിലുള്ള മുട്ട ഇട്ടത്.
സാധാരണ ദിവസങ്ങളിൽ സാധാ മുട്ട തന്നെയാണ് ഇടാറ്. ഇന്നലെ മുട്ട എടുക്കാനായി മോഹനന്റെ ഭാര്യ ലത കോഴിക്കൂടിനകത്ത് നോക്കിയപ്പോഴാണ് കൗതുകത്തിലുള്ള ഇങ്ങനെ ഒരു കോഴിമുട്ട കണ്ടത്. ആലൂർ പ്രിയദർശിനി അഗ്രികൾച്ചർ ബാങ്കിന്റെ പ്രസിഡന്റാണ് മോഹനൻ. വ്യത്യസ്ത മുട്ട കാണാനായി ഒട്ടേറെ പേർ എത്തുന്നുണ്ട്