കൊമ്പ് കണ്ടാൽതന്നെ പേടിയാകും.! വില മൂന്നരക്കോടി; ആള് ചില്ലറക്കാരനല്ല
Wednesday, October 14, 2020 6:36 PM IST
ഒരു കാളയ്ക്ക് എന്തുവില വരും? പതിനായിരങ്ങൾ? ലക്ഷങ്ങൾ? എന്നാല്‍ കോടികൾ വിലയുള്ള ഒരു കാളയെ പരിചയപ്പെട്ടോളൂ.
അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടഫ് ചെക്സ് എന്ന് പേരുള്ള കാളക്കൂറ്റന് ഈ താരം. ഇപ്പോള്‍ ലോക റിക്കാർഡിന് ഉടമയാണ് കക്ഷി. ലോകത്തിലെ ഏറ്റവും വിടര്‍ന്ന കൊമ്പുള്ള കാളയെന്ന പദവിയാണ് ചെക്സി നേടിയിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റിക്കാർഡ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ കാളയുടെ പടം ഇട്ടിരിക്കുന്നത്.

അവരുടെ ഒഫീഷ്യല്‍ ബ്ലോഗിലും ചെക്സിനെക്കുറിച്ചുള്ള വിവരണം ഉള്‍കൊള്ളിച്ചിട്ടുണ്ട്. "ഒരു ക്രിസ്മസ് ട്രീയോളം വലിപ്പമുള്ള കൊമ്പുകള്‍' എന്നാണ് ഈ കാളയുടെ കൊമ്പുകളെ ഗിന്നസ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്.
ചെക്സ് ഒക്ലഹാമയിലെ ഓവര്ഹുക്കിലാണ് ബ്രീഡ് ചെയ്യപ്പെട്ടതും ആദ്യകാലത്ത് വളര്‍ന്നതും. 2017 പിന്നീട് ഇപ്പോഴത്തെ ഉടമസ്ഥന് ടെക്സാസിലേക്ക് എത്തുകയായിരുന്നു. ഏറ്റവും പുതിയ അളവില്‍ കൊമ്പുകളുടെ നീളം 262.5 സെന്റീമീറ്ററാണ്.

സാധാരണ ചെക്സിന്റെ വിഭാഗത്തില്‍ പെടുന്ന കാളകള്‍ക്ക് കാണുന്ന കൊമ്പുകളുടെ നീളം വച്ച് നോക്കുമ്പോള്‍ ഇരട്ടിയോളം വരും ഇത്. നിലവില്‍ ഈ കാളയ്ക്ക് മൂന്നരക്കോടിയിലധികം രൂപ വിലവരും എന്നാണ് കണക്കാക്കപ്പെടുന്നത്.
ചെക്സിന്റെ പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനെ കാണുവാന്‍ നിരവധിപ്പേരാണ് ദിവസവും എത്തുന്നത്.