വേർപിരിയുന്പോഴും മെഹന്ദിയിട്ട് ആഘോഷിക്കാം; വൈറലായി ആ ചിത്രം
Saturday, May 3, 2025 2:56 PM IST
പരസ്പരം ഒത്തു പോകാത്തവർ വേർപിരിയട്ടെ എന്നാണ് ഇന്നു പലരും പറയുന്നത്. വീർപ്പുമുട്ടി പരസ്പരം കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും ഇങ്ങനെ ജീവിക്കുന്നതുകൊണ്ട് എന്തു കാര്യം. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് സ്വയം പുതുക്കി ജീവിക്കട്ടെ അതിനായി ബന്ധം പിരിയണമെങ്കിൽ അതു ചെയ്യട്ടേ എന്നാണ് പക്ഷം.
ഇന്ന് പലരും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുന്ന വാർത്തകൾ പറയുന്നത് കരഞ്ഞും നിലവിളിച്ചും ഒന്നുമല്ല. വളരെ സന്തോഷത്തോടെ പാർട്ടിയൊക്കെ നടത്തിയാകും. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിവാഹമോചനം ഇങ്ങനെയാണ്. "ഒടുവിൽ വിവാഹമോചനം' എന്നു കൈകളിൽ മെഹന്ദി അണിഞ്ഞുകൊണ്ടായിരുന്നു അത് യുവതി പ്രഖ്യാപിച്ചത്.
കൂടാതെ, മെഹന്ദിയിൽ '100 ഗ്രാം സ്നേഹം', '200 ഗ്രാം വിട്ടുവീഴ്ച' എന്ന് എഴുതുകയും ഒപ്പം ഒരു തുലാസിന്റെ ചിത്രവും വരച്ചു ചേർത്തിട്ടുണ്ട്. വിവാഹവാഗ്ദാനം മുതൽ വേർപിരിയൽ വരെ മെഹന്തിയിൽ ചിത്രീകരിച്ചിരിക്കുകയാണ്. എന്തായാലും ഫോട്ടോയ്ക്ക് പോസിറ്റീവായും നെഗറ്റീവായും നിരവധി കമന്റുകളാണ് ലഭിക്കുന്നത്.