529 ദിവസങ്ങൾക്കു ശേഷമുള്ള കണ്ടെത്തൽ; ലോക ശ്രദ്ധ നേടിയ നായയും ഉടമയുടെ വസ്ത്രവും
Monday, April 28, 2025 11:17 AM IST
അടുത്തിടെ ഒരു കാണാതാകൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള വലേരിയ എന്ന നായയാണ് ഇങ്ങനെ ശ്രദ്ധ നേടിയത്. ഓസ്ട്രേലിയയിലെ കംഗാരു ഐലൻഡിൽ നിന്നുമാണ് വലേരിയയെ കാണാതെ പോയത്.
എന്തായാലും 529 ദിവസങ്ങൾക്കു ശേഷം നായയെകണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള ജോർജിയ ഗാർഡ്നർ, ജോഷ് ഫിഷ്ലോക്ക് എന്നിവരാണ് വലേരിയയുടെഉടമകൾ. അവരോടൊപ്പമുള്ള ഒരു യാത്രക്കിടയിൽ ക്യാംപ് സൈറ്റിലെ കൂടാരത്തിൽ നിന്നുമാണ് വലേരിയ അപ്രത്യക്ഷയാകുന്നത്.
ഉടനെ തന്നെ അവൾക്കായുള്ള അന്വേഷണവും തുടങ്ങി. പലരും പലയിടത്തായി കണ്ടു എന്നു പറഞ്ഞു. പക്ഷേ, മനുഷ്യരെയോ, വാഹനങ്ങളെയോകണ്ടാൽഅവൾ ഓടിയൊളിച്ചു. അപ്പോഴും തെരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. അവളുടെ ഉടമ ധരിച്ചിരുന്ന ഒരു ടീഷർട്ടായിരുന്നു വലേരിയയെ കണ്ടെത്തുന്നതിൽ നിർണായക ഘടകമായത്.
സമൂഹ മാധ്യമങ്ങളിൽ പോലും വലേരിയയെ കണ്ടെത്താനുള്ള പോസ്റ്റുകളും മറ്റും ഉണ്ടായിരുന്നു. നീണ്ട നാളുകളുലെ തെരച്ചിലുകൾക്കൊടുവിൽ വലേരിയയെ കണ്ടെത്തി. സുരക്ഷിതയും ആരോഗ്യവതിയുമായി വലേരിയയെ കണ്ടെത്തിയതിൽ എല്ലാവരും സന്തോഷത്തിലാണ്.