വിവാഹ ആഘോഷത്തിനിടെ ഒരു പാട്ട് കേട്ടു അതോടെ വരൻ വിവാഹവും വേണ്ടെന്നുവച്ചു
Saturday, April 26, 2025 12:10 PM IST
ഒരു കല്യാണം മുടങ്ങിയ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഥയ്ക്കു പിന്നിലുള്ള കാരണമാണ് ഞെട്ടിപ്പിക്കുന്നതും രസപ്പിക്കുന്നതും. വിവാഹ ആഘോഷത്തിനിടെ ഒരു ഡിജെ ഇട്ട പാട്ടാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.
ഡിജെ ഇട്ട പാട്ട് കേട്ടപ്പോൾ വരന് അവന്റെ പഴയ കാമുകിയെ ഓർമ വന്നത്രേ. അതോടെ വരൻ വിവാഹ വേദി വിട്ടിറങ്ങി. താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നതായും അറിയിച്ചു. അതോടെ വിവാഹം മുടങ്ങി. വധുവില്ലാതെ വരനും സംഘവും എത്തിയ ഘോഷയാത്ര മടങ്ങിപ്പോയി.
ഡിജെ വച്ച 'ചന്ന മെരേയ' എന്ന പാട്ടു കേട്ടതോടെയാണ് വരന് മുൻകാമുകിയെ ഓർമ വന്നത്. പക്ഷേ, സംഗതി സത്യമാണോ എന്ന് അറിയില്ലെന്നാണ് പലരും പറയുന്നത്. പക്ഷേ, സംഭവത്തിന് പലരും കമന്റുമായിഎത്തിയിട്ടുണ്ട്. മുൻ കാമുകിയെ മറക്കാനാകില്ലെങ്കിൽ പിന്നെന്തിനാണ വിവാഹത്തിന് ഒരുങ്ങിയത്.അവസാന നിമിഷമാണോ കാമുകിയെ മറക്കാനാകില്ലെന്നു മനസിലായത് തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.