ബെംഗളുരുവിൽ ജീവിക്കാൻ ഒരു മാസം എത്ര രൂപ വേണം? ഇങ്ങനെയൊന്നു ജീവിച്ചു നോക്കൂ
Tuesday, April 22, 2025 4:46 PM IST
ബെംഗളുരു പോലൊരു നഗരത്തിൽ വെറും 20,000 രൂപയ്ക്ക് എങ്ങനെ ജീവിക്കുമെന്നാണ്. വെറുതെ ഇരുന്നാലും ചെലവാണ് എന്നു പറയുന്നവർ റെഡിറ്റിൽ വൈറലായ 22 കാരന്റെ പോസ്റ്റ് ഒന്നു നോക്കൂ.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇവിടെ പ്രതിമാസം 21,000
രൂപയ്ക്ക് താൻ എങ്ങനെ ജീവിക്കുന്നു എന്നാണ് പോസ്റ്റിൽ യുവാവ് പറയുന്നത്. ചെലവു ചുരുക്കിയുള്ള തന്റെ ജീവിതം എങ്ങനെ എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവാവ് നഗരത്തിൽ എത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളു. ചെലവ് നിയന്ത്രിക്കുന്നതിനായി സുഹൃത്തുക്കളുമായി പങ്കിട്ടുള്ള വാടക താമസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രതിമാസം ഭക്ഷണത്തിനായി 8000 രൂപ. വാടക 9,000 രൂപ. പൊതുഗതാഗതം, റാപ്പിഡോ എന്നിവയെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. അതിന് 2,000 രൂപ ചെലുവു വരും.
ടോയ്ലെറ്ററികൾ, ക്ലീനിംഗ് ഉത്പന്നങ്ങൾ എന്നിവയ്ക്കായി 2,000 രൂപ. ആകെ 21,000 രൂപയാണ് ഇങ്ങനെ മാസം വരുന്ന ചെലവ്.
മദ്യപാനം, പുകവലി, ഇടയ്ക്കിടയ്ക്കുള്ള പാർട്ടികൾ എന്നിവയില്ല. ഇത്രയൊക്കെ ചെലവു ചുരുക്കി ജീവിക്കുന്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെയ്ക്കരുതെന്നാണ് യുവാവിന്റെ അഭിപ്രായം. ചുരുങ്ങിയചെലവിലുള്ള ജീവിതത്തിന് അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തിയിട്ടുള്ളത്.