"ചവറ്' എന്ന് ചിത്രകാരൻ തന്നെ വിശേഷിപ്പിച്ച ചിത്രങ്ങൾ; കിട്ടിയത് മൂന്ന് കോടി
Monday, April 21, 2025 12:40 PM IST
ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ എന്നയാൾ അത്യാവശ്യം ചിത്രങ്ങളൊക്കെ വരയ്ക്കാറുണ്ട്. പ്രധാനമായും വളർത്തു മൃഗങ്ങളുടെ ചിത്രങ്ങളാണ് വരയ്ക്കാറ്. അയാൾ തന്റെ സ്കെച്ചുകളും പെയി
ന്റിംഗുകളും 'ചവറ്' എന്നാണ് വിളിച്ചിരുന്നത്. പക്ഷേ, ആ ചിത്രങ്ങൾക്ക് ലഭിച്ച വിലയാകട്ടെ മൂന്നു കോടി രൂപയിലധികവും.
2020 ലാണ് അദ്ദേഹം ചിത്രം വര തുടങ്ങിയത്. 2023 ആയപ്പോഴേക്കുമാണ് ഈ ചിത്രങ്ങൾ വിറ്റ് സന്പാദിക്കാൻ തുടങ്ങിയത്. എന്നാൽ രസകരമായ കാര്യം, അദ്ദേഹം സ്വന്തമായി ഒരു പൈസ പോലും സമ്പാദിച്ചിട്ടില്ല, മറിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ പണം സ്വരൂപിച്ചു എന്നതാണ്.
ബിബിസി റിപ്പോർട്ട് പ്രകാരം ഹെർക്കുലി വാൻ വുൾഫ്വിങ്കിൾ ഒരു വളർത്തുമൃഗ ഛായാചിത്ര കലാകാരനാണ്, അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഫിൽ ഹെക്കിൾസ് എന്നാണ്, വെസ്റ്റ് സസെക്സിൽ സ്വദേശിയാണ് അദ്ദേഹം.
ഒരു ദിവസം, അദ്ദേഹം തന്റെ മകനോടൊപ്പം കളറിംഗ് ചെയ്യുകയായിരുന്നു. അതിനിടെ അദ്ദേഹം
അവരുടെ വളർത്തുനായയുടെ ഒരു ഡൂഡിൽ ഛായാചിത്രം വരച്ചു. അത് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിന് 299 പൗണ്ട് എന്ന വിലയും ഇട്ടു. നിരവധിയാളുകളാണ് ആ ചിത്രത്തിന് താൽപര്യമറിയിച്ച് എത്തിയത്. അതോടെ അദ്ദേഹം നിരവദി ഛായചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. വീടില്ലാത്തവർക്കായി 5,000 പൗണ്ട് നേടിക്കൊടുത്തു. അദ്ദേഹം തന്റെ ജോലിയും രാജിവെച്ച് മുഴുവൻ സമയ ചിത്രം വരയിലേക്ക് കടന്നു.
അങ്ങനെ തന്റെ ചിത്രങ്ങളിലൂടെ ലഭിക്കുന്ന പണം തനിക്ക് ആവശ്യമില്ലെന്നും അതിനായി അദ്ദേഹം ഒരു 'ജസ്റ്റ്ഗിവിംഗ്' പേജ് ഉണ്ടാക്കി, അവിടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ ആളുകളോട് ആവശ്യപ്പെട്ടു. പേജിന് നിരവധി സംഭാവനകൾ ലഭിച്ചു, ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഡൂഡിലുകൾ പ്രശസ്തമായി. 38 വയസ്സുള്ള അദ്ദേഹം 4,903 പൗണ്ട് സമാഹരിച്ച് 'ടേണിംഗ് ടൈഡ്സ്' എന്ന ചാരിറ്റിക്ക് നൽകി. ഇത് ഉറക്കമില്ലാത്തവരെ സഹായിക്കുന്നതിനും ഭവനരഹിതർക്ക് വീടുകൾ നൽകുന്നതിനുമാണ് അദ്ദേഹം ലഭിക്കുന്ന പണം ചെലവഴിക്കുന്നത്.