കോടീശ്വര പുത്രിക്ക് ആഢംബര ജീവിതം മടുത്തു; ഇനി സന്യാസിനി
Tuesday, April 15, 2025 2:39 PM IST
ഓരോരുത്തർ കോടീശ്വരന്മാരാകാൻ പെടാപാട് പെടുന്പോഴാണ് ആഢംബര ജീവിതം അവസാനിപ്പിച്ച് സന്യാസം സ്വീകരിക്കുന്ന കോടീശ്വര പുത്രി വൈറലാകുന്നത്. കർണാടകയിലെ യാദ്ഗർ സ്വദേശിനിയായ നികിത എന്ന 26 വയസുകാരിയാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നികിതയുടെ അച്ഛനും അമ്മയും ജൈനമത വിശ്വാസികളാണ്. നരേന്ദ്ര ഗാന്ധി-സംഗീത ദന്പതിമാർക്ക് നികിതയെക്കൂടാതെ ഒരു പെൺകുട്ടിയും ആൺകുട്ടിയുമുണ്ട്. ഏഴു വർഷമായി നികിത സന്യാസിയാകാനുള്ള തയാറെടുപ്പിലായിരുന്നു. ആഢംബര പൂർണമായ എല്ലാം ഉപേക്ഷിക്കാൻ അവൾ തയാറായി.
അച്ഛനും അമ്മയ്ക്കും മകളുടെ ആഗ്രഹത്തോട് പൊരുത്തപ്പെട്ടു. അവർ കുടുംബാംഗങ്ങളുമായി ചേർന്ന് നികിതയെ ആനയിച്ച് വലിയഘോഷയാത്രയോടെയാണ് സന്യാസത്തിലേക്ക് നയിച്ചത്. യാദ്നഗർ മേഖലയിലെ ജൈന സമൂഹവും അവരോടൊപ്പം ചേർന്ന് നികിതയ്ക്ക് ആശംസകൾ നൽകി.
ജെയിൻ ബ്ലോക്കിലെ ജൈനമതവിശ്വാസികളായ നരേന്ദ്ര ഗാന്ധി-സംഗീത ദമ്പതിമാരുടെ മകൾ നികിതയാണ് അത്യാഡംബരത്തിന്റെ കൊടുമുടിയിൽനിന്ന് എല്ലാം ത്യജിച്ച് സന്യാസമാർഗത്തിലേക്കു പ്രവേശിച്ചത്. ഗാന്ധി ദന്പതിമാർക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്. നികിതയാകട്ടെ ആളുകൾക്കെല്ലാം പുതുവസ്ത്രങ്ങളും സമ്മാനങ്ങളുമൊക്കെ നൽകി. ഇനിയുള്ള തന്റെ യാത്ര ദുഷ്കരമായ പാതയിലൂടെയാണെന്നും ജീവിതം ലോക നന്മക്കായി സമർപ്പിക്കുകയാണെന്നും അവൾ പറഞ്ഞു.