പിങ്ക് നിറമുള്ള പുല്‍ച്ചാടി; കണ്ടെത്തിയത് ഈ കൊച്ചുമിടുക്കി
Monday, September 30, 2024 11:36 AM IST
നമ്മുടെ ഈ പ്രകൃതിയില്‍ വൈവിധ്യങ്ങളായ ജീവജാലങ്ങളുണ്ടല്ലൊ. അവയില്‍ പലതും അപൂര്‍വമായി മാത്രമേ കാണപ്പെടുകയുള്ളു. കാമറകളുടെയും മൊബൈല്‍ ഫോണിന്റെയും കാലത്ത് ഇത്തരത്തില്‍ കാണപ്പെടുന്ന പല ജീവികളുടെയും ചിത്രങ്ങള്‍ നമുക്ക് മുന്നില്‍ എത്താറുണ്ടല്ലൊ.
അത്തരത്തിലെത്തിയ ഒരു അപൂര്‍വ ജീവിയുടെ ചിത്രം ആളുകളില്‍ കൗതുകമുണര്ത്തുകയാണിപ്പോള്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പുല്‍ച്ചാടിയുടെ വിശേഷമാണുള്ളത്. ഈ പുല്‍ച്ചാടിക്ക് പിങ്ക് നിറമാണുള്ളത്.
യുകെയിലുള്ള എട്ടുവയസുകാരി ജാമി ആണ് ഈ പുല്‍ച്ചാടിയെ കണ്ടെത്തി ചിത്രം പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ ഈ കൊച്ചുഫോട്ടോഗ്രാഫര് പിങ്ക് പുല്‍ച്ചാടി ഒരു ശതമാനം ആളുകള്‍ മാത്രമാണ് കണ്ടിരിക്കുക എന്ന് ജാമി പറയുന്നു. താന്‍ ഇക്കാര്യത്തില്‍ ഭാഗ്യവതിയാണെന്നും അവള് അഭിപ്രായപ്പെടുന്നു.
ജനിതകമാറ്റം മൂലമാണ് പുല്‍ച്ചാടികള്‍ ഇത്തരം നിറത്തില്‍ കാണപ്പെടുന്നത്. എന്തായാലും നേരിട്ടല്ലെങ്കിലും ഇതിനെ കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നെറ്റിസണ്‍സും. "അപൂര്‍വവും മനോഹരവുമായ ഈ പുല്‍ച്ചാടി പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍, നന്ദി' എന്നാണൊരാള്‍ കുറിച്ചത്. "സന്തോഷകരമായ ഷൂട്ടിംഗ്'എന്നാണ് മറ്റൊരാള്‍ കുറിച്ചത്.