ഉറങ്ങിയപ്പോൾ നേടിയത് ലക്ഷങ്ങൾ; സ്വപ്നത്തിലല്ല...
കന്നഡ പെൺകൊടി
Saturday, September 28, 2024 2:42 PM IST
ചുമ്മാ കിടന്ന് ഉറങ്ങിയതിനു കന്നഡ യുവതി പ്രതിഫലമായി വാങ്ങിയത് ഒന്‍പതു ലക്ഷം രൂപ. ബംഗളൂരു സ്വദേശിനി സായിശ്വരിയാണ് ഉറങ്ങി പണം നേടിയതിന് സോഷ്യൽ മീഡിയയിൽ താരമായി മാറിയത്.
ഉറങ്ങിയാൽ എങ്ങനെ ലക്ഷങ്ങൾ കിട്ടുമെന്നല്ലേ? അടുത്തിടെ, ബംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ് ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡായ വേക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ സായിശ്വരി പങ്കെടുത്തിരുന്നു.
ഇതിലൂടെ പരമാവധി ഉറക്കം ലഭിക്കുന്നവർക്ക് ഒന്‍പതുലക്ഷം രൂപയും പുരസ്കാരവുമായിരുന്നു സമ്മാനം. ഈ മത്സരത്തിൽ വിജയിച്ചാണു യുവതി ലക്ഷങ്ങൾ നേടിയത്.
വേക്ക്ഫിറ്റ് കമ്പനി സംഘടിപ്പിച്ച 60 ദിവസത്തെ സ്ലീപ് ഇന്റേൺഷിപ്പിൽ ദിവസവും ഒന്‍പതുമണിക്കൂർ ആണ് ഉറങ്ങേണ്ടിയിരുന്നത്. പവർ നാപ്സ് എടുത്ത് പുതിയ വേക്ക്ഫിറ്റ് മെത്ത പരീക്ഷിക്കുക എന്നതാണ് അവരുടെ ജോലി.