തീ​ഷ്ണ​മാ​യ ക​റു​ത്ത ക​ണ്ണു​ക​ളും ഇ​ടു​ങ്ങി​യ മൂ​ക്കു​മു​ള്ള "പ്രേ​ത​സ്രാ​വ്' ശാ​സ്ത്ര​ലോ​ക​ത്തി​നു കൗ​തു​ക​മാ​യി. നീ​ണ്ട ചു​ണ്ട് കൊ​ണ്ട് ഇ​ര​യെ വേ​ട്ട​യാ​ടി​പ്പി​ടി​ക്കു​ന്ന പു​തി​യ ഇ​നം സ്രാ​വി​നെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്.

ഇ​ളം​ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള മി​നു​സ​മാ​ർ​ന്ന ച​ർ​മ​മാ​ണ് ഇ​തി​നു​ള്ള​ത്. 2,600 മീ​റ്റ​ർ ആ​ഴ​ത്തി​ൽ​വ​രെ ചെ​ന്ന് ഇ​വ​യ്ക്ക് ഇ​ര​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പു​തി​യ ഇ​ന​ത്തെ ക​ണ്ടെ​ത്തി​യ ശാ​സ്ത്ര​ജ്ഞ​ൻ ബ്രി​ട്ട് ഫി​നു​ച്ചി പ​റ​ഞ്ഞു.


ത​ന്‍റെ മു​ത്ത​ശി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി "ഹാ​രി​യോ​ട്ട ഏ​വി​യ' എ​ന്നാ​ണ് ഫി​നു​ച്ചി ഇ​തി​നു ശാ​സ്ത്രീ​യ​നാ​മം ന​ൽ​കി​യ​ത്.