"35 ലക്ഷം നിക്ഷേപം, 36 ലക്ഷം നഷ്ടം'; ഡീസല്‍ എഞ്ചിന് ഉപയോഗിച്ച് തയ്യല്‍ മെഷീന് ഓടിക്കുന്ന "പാക് ശാസ്ത്രജ്ഞന്'
Wednesday, September 25, 2024 2:51 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തിന്റെ പലയിടത്തും നടക്കുന്ന പല സംഭവങ്ങളും ഞൊടിയിടയില്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്. അവയില്‍ ചിലത് ചിരിപ്പിക്കുമ്പോള്‍ ചിലത് കൗതുകം പകരും.
അടുത്തിടെ പാക്കിസ്ഥാനില്‍ നിന്നുമെത്തിയ ഒരു വീഡിയോ ആളുകളെ അമ്പരപ്പെടുത്തിക്കളഞ്ഞു. ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ രണ്ടുപേര്‍ ഒരു തയ്യില്‍ യന്ത്രവുമായി ഒരു തുറസായ സ്ഥലത്താണുള്ളത്.
എന്നാല്‍ ഇവര്‍ സാധാരണ പോലെയല്ല ഈ മെഷീന് പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ കൈ കൊണ്ടോ ചവിട്ടിയൊ ഒക്കെയാണല്ലൊ തയ്യില്‍ മെഷീന് പ്രവര്‍ത്തിപ്പിക്കുക. എന്നാല്‍ ഇവര്‍ ഒരു ഡീസല്‍ എഞ്ചിന് ഉപയോഗിച്ചാണ് തയ്യിക്കുന്നത്. ദൃശ്യങ്ങളില്‍ ഇവരിലൊരാള്‍ എഞ്ചിന് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ തുണിതുന്നുന്നതായി കാണാം.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ കമന്റുകള്‍ ലഭിക്കുകയുണ്ടായി. "പിന്നിലേക്ക് നോക്കൂ. ഒരു സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാലും ഡീസല്‍ ഉപയോഗിച്ചെ തയ്യല്‍ മെഷീന് പ്രവര്‍ത്തിപ്പിക്കാവൂ..' എന്നാണ് ഒരാള്‍ കുറിച്ചത്. "35 ലക്ഷം നിക്ഷേപം, 36 ലക്ഷം നഷ്ടം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.